ഓയൂരില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന മൂന്നുപേര്‍ കസ്റ്റഡിയില്‍.
തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ശ്രീകാര്യത്ത് നിന്ന് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് മറ്റു രണ്ടുപേരെ ശ്രീകണ്ഠേശ്വരത്ത് നിന്ന് പിടികൂടിയത്. ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിലെടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സൂചനകളുണ്ട്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
ശ്രീകണ്ഠേശ്വരം കാര്‍ വാഷിംഗ് സെന്ററില്‍ നിന്നാണ് ശ്രീകാര്യം പൊലീസ് രണ്ടുപേരെ പിടികൂടിയത്. കാര്‍ വാഷിംഗ് സെന്റര്‍ ഉടമ പ്രതീഷിനെയും മറ്റൊരാളേയുമാണ് കസ്റ്റഡിയിലെടുത്തത്. റെന്റ് എ കാര്‍ എന്ന നിലയിലാണ് ഇവര്‍ കാര്‍ വാങ്ങിയത് എന്നും സൂചനകളുണ്ട്. ഇവരില്‍ നിന്ന് 500 രൂപയുടെ 19 കെട്ടുകള്‍ പിടികൂടി.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി എം ബി രാജേഷ്. ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും പ്രതികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ എല്ലാം ശുഭ പ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.