കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്ത മൂന്നുപേർക്കും ബന്ധമില്ലെന്ന് പൊലീസ്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറിനും സംഭവത്തിൽ യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുത്തവരുമായി ബന്ധപ്പെട്ട് ശ്രീകണ്ഠേശ്വരത്ത് കാർ വാഷിലും പരിശോധന നടത്തിവരികയായിരുന്നു.
അതേസമയം പൈസ ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛനെ വിളിച്ച സ്ത്രീയുടേത് തെക്കൻ ഭാഷ ശൈലിയാണെന്ന വിലയിരുത്തലിൽ തെക്കൻ ജില്ലകളിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിലാകെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിളിച്ചറിയിക്കാൻ നിർദേശമുണ്ട്