Search
Close this search box.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിറയിൻകീഴിലും പരാതി 

IMG_20231129_083254

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പ് അറ്റിങ്ങൽ മുൻസിഫ് കോടതി മുൻസിഫ് സന്തോഷ് കുമാർ എൻ  അർജന്റ് നോട്ടീസ് അയക്കുവാൻ ഉത്തരവിട്ടു.

നിയോജക മണ്ഡലം ഇലക്ഷനിൽ ഹർജി കക്ഷിയായ മോനിഷിനും എതിർ സ്ഥാനാർത്ഥിയായ മാഹിൻ കുമാറിനും ഒരേ വോട്ടുകൾ ലഭിക്കുകയും യാതൊരുവിധ മാനദണ്ഡങ്ങളും പലിക്കാതെ മാഹിൻ കുമാറിനെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തെരഞ്ഞെടുതതായി ഇലക്ഷൻ കമ്മിറ്റി അറിയിച്ചു എന്നാണ് പരാതി. ഇതിനെതിരെ ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിച്ച മോനിഷ് അഡ്വ.എസ് ഷിബു കുമാർ മുഖേന കോടതിയിൽ അന്യായം ഫയൽ ചെയ്തത്.

മോനിഷിനും മാഹിൻ കുമാറിനും 1543 വോട്ടുകൾ വീതമാണ് ലഭ്യമായത്. ഇത് കൂടാതെ മോനിഷിന് ലഭ്യമായ 50 വാല്യുബിൾ വോട്ടുകൾ കൗണ്ട് ചെയ്യാതെ ഓൺ ഹോൾഡ് ആയി മാറ്റുകയായിരുന്നുവെന്നും പരാതിയുണ്ട്. കോടതിയിൽ ബോധിപ്പിച്ച അന്യായത്തിൽ 50 വാല്യുബിൾ വോട്ടുകൾ മോനിഷിനായി കൂട്ടിച്ചേർക്കണമെന്നും അല്ലാത്ത പക്ഷം സുതാര്യമായ രീതിയിൽ ടോസ് നടപടികളിലേക്ക് കടക്കണമെന്നുമാണ് ആവശ്യം. എതിർ കക്ഷികൾക്ക് അർജന്റ് നോട്ടീസ് അയക്കുവാൻ കോടതി ഉത്തരവായി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!