Search
Close this search box.

തിരുവനന്തപുരം റവന്യുജില്ല കേരള സ്കൂൾ കലോത്സവം പന്തൽ കാൽ നാട്ടു കർമ്മം നടത്തി

IMG-20231129-WA0056

ആറ്റിങ്ങൽ ബോയ്സ് പ്രധാന വേദി ആയി ഡിസംബർ 5 മുതൽ 8 വരെ നടക്കുന്ന ജില്ലാ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ടു കർമ്മം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവഹിച്ചു.

ചടങ്ങിൽ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർ പേഴ്സൺ അഡ്വ.എസ്. കുമാരി,ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ജെ തങ്കമണി ആറ്റിങ്ങൽ എ ഇ ഒ വിജയകുമാരൻ നമ്പൂതിരി സ്കൂൾ പി ടി എ പ്രസിഡന്റ്‌ വി.എസ്. വിജുകുമാർ പ്രിൻസിപ്പൽ മാരായ എ.ഷീബ , എ.ഹസീന എച്ച് എം കെ. അനിൽകുമാർ,അധ്യാപകസഘടനാ നേതാക്കന്മാരായ സാബു, അഖിലേഷ്, ദിനേശ്, സുനിൽകുമാർ സഞ്ജീവ് തുടങ്ങിയവരും പങ്കെടുത്തു.

പന്തൽ കമ്മിറ്റി കൺവീനർ എ.എം റഫീഖ് സ്വാഗതവും പ്രിൻസിപ്പൽ എ.ഷീബ നന്ദിയും രേഖപ്പെടുത്തി

ആറ്റിങ്ങൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ ഗേൾസ് എച്ച് എസ് എസ് , ആറ്റിങ്ങൽ ടൗൺ യു പി എസ് , ഡയറ്റ് സ്കൂൾ പ്രി പ്രൈമറി സ്കൂൾ എന്നിവിടങ്ങളിൽ ആയി പത്തോളം വേദികളിൽ ആയി പതിനായിരത്തിൽ പരം വിദ്യാർഥികൾ വിവിധ ഇനങ്ങളിൽ കലാമേളയിൽ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!