കെഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ സമ്മേളനത്തിന് സംഘാടക സമിതി ആയി 

IMG_20231201_143016

കെ.എസ്.ടി.എ ആറ്റിങ്ങൽ ഉപജില്ലാ സമ്മേളനം 2023 ഡിസംബർ ഒമ്പതിന് ആറ്റിങ്ങൽ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടക്കും . സംഘാടകസമിതി രൂപീകരണ യോഗം സി.പി.ഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ ഉദ്ഘാടനം ചെയ്തു . ലോക്കൽ കമ്മിറ്റി അംഗം എസ് സതീഷ് കുമാർ , കെ.എസ്.ടി.എ ജില്ലാ ട്രഷറർ ബി.എസ് ഹരിലാൽ , ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി സുഭാഷ് , ജില്ലാ കമ്മിറ്റി അംഗം എച്ച്. അരുൺ,സബ്ജില്ലാ സെക്രട്ടറി എം ബാബു , സബ്ജില്ലാ പ്രസിഡന്റ് എം മഹേഷ് എന്നിവർ സംസാരിച്ചു .

സംഘാടക സമിതി ചെയർപേഴ്സനായി മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി യേയും കൺവീനറായി എം ബാബു വിനേയും തെരഞ്ഞെടുത്തു.  വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.സബ്ജില്ലാ ജോയിൻ, സെക്രട്ടറി ദിലിത്ത് എ. എസ് നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!