മംഗലപുരം ഗ്രാമപഞ്ചായത്ത് 2022- 23 സാമ്പത്തിക വർഷത്തിൽ മികച്ച രീതിയിൽ കയർ ഭൂ വസ്ത്രം തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പിലാക്കിയതിന് തിരുവനന്തപുരം ജില്ലയിൽ മംഗലപുരം ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഡി സുരേഷ് കുമാറിൽ നിന്നും പ്രസിഡൻ്റ് സുമ ഇടവിളാകം അവാർഡ് ഏറ്റുവാങ്ങി. കയർ വികസന ഡയറക്‌ടർ ആനി ജൂലി തോമസ്, ജെ പി സി സൈമ എസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്യാം കുമാരൻ ആർ, എം ജി എൻ ആർ ഈ ജി എസ് എ. ഇ അഷ്‌ഫാഖ് ബി എസ്, കയർ വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
