Search
Close this search box.

സിവിൽ സർവ്വീസിൽ അടിച്ചേൽപ്പിക്കുന്ന നവ ലിബറൽ നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം അനിവാര്യം- വി.ശശി എം.എൽ.എ

IMG-20231201-WA0109

ആറ്റിങ്ങൽ : കേന്ദ്ര സർക്കാരിന്റെ നവലിബറൽ നയങ്ങളുടെ ഭാഗമായി സിവിൽ സർവീസിൽ അടിച്ചേൽപ്പിക്കപ്പെട്ട പങ്കാളിത്ത പെൻഷൻ ഉൾപ്പെടെയുള്ള നയങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ഉയർന്നു വരേണ്ടത് അനിവാര്യമാണെന്ന് വി.ശശി എംഎൽഎ അഭിപ്രായപ്പെട്ടു.

ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ റവന്യൂകമ്മി എന്ന പേരിൽ തെറ്റായ കണക്കുകൾ നിരത്തി അവരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് തികച്ചും അവകാശ ലംഘനമാണ്. കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണ നയങ്ങളുടെ ഭാഗമായി കുത്തക മുതലാളിമാർക്ക് ആനുകൂല്യങ്ങളും, ഇളവുകളും വാരിക്കോരി നൽകുമ്പോൾ സമൂഹത്തിലെ അടിസ്ഥാന വർഗ്ഗത്തിൽപ്പെടുന്ന സാധാരണക്കാരായ സർക്കാർ ജീവനക്കാരന്റെ അർഹമായ ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെടുന്നത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘
‘പെൻഷൻ നമ്മുടെ അവകാശം, സിവിൽ സർവ്വീസ് നാടിന് അനിവാര്യം, അഴിമതി നാടിന് അപമാനം’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് കാസർഗോഡ് നിന്നാരംഭിച്ച് ഡിസംബർ ഏഴിന് തിരുവനന്തപുരത്ത് സമാപിക്കുന്ന “സിവിൽ സർവ്വീസ് സംരക്ഷണ യാത്ര” യുടെ തിരുവനന്തപുരം ജില്ലാതല പര്യടനം ആറ്റിങ്ങലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി ചെയർമാൻ ഡി. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
സിപിഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സി.എസ് ജയചന്ദ്രൻ, ആറ്റിങ്ങൽ നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ അവനവഞ്ചേരി രാജു, ജാഥ ക്യാപ്റ്റൻമാരായ കെ. ഷാനവാസ്‌ ഖാൻ, ജയശ്ചന്ദ്രൻ കല്ലിംഗൽ, വൈസ് ക്യാപ്റ്റൻമാരായ കെ.മുകുന്ദൻ, എംഎസ് സുഗൈതകുമാരി, ജാഥ മാനേജർ കെ.പി ഗോപകുമാർ, സിപിഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. എം മുഹ്സിൻ, ചെറുന്നിയൂർ ബാബു, മഹിളാസംഘം മണ്ഡലം സെക്രട്ടറി റീന ഗോപൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി മുഹമ്മദ് റാഫി, എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം മുകുന്ദൻ ബാബു, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ആർ. അക്ഷയ്, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ജെ. എസ്. ജഗൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി. ഹരീന്ദ്രനാഥ്, എം. എം. നജീം, എ. ഗ്രേഷ്യസ്, രാജീവ് കുമാർ, ഡി ബിനിൽ,എൻ.കൃഷ്ണകുമാർ, എസ് പി സുമോദ്, ബിന്ദുരാജൻ, എം.സി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.


കാൽനട ജാഥ വെള്ളിയാഴ്ച ആറ്റിങ്ങൽ മുതൽ വെഞ്ഞാറമൂട് വരെ പ്രയാണം നടത്തി.
വാളക്കാട് ജംഗ്ഷനിൽ ജാഥയ്ക്ക് സ്വീകരണം നൽകി.
ജോയിന്റ് കൗൺസിൽ നന്മ സാംസ്കാരിക വേദിയിലെ കലാകാരന്മാർ ചിട്ടപ്പെടുത്തിയ “വെയിൽ കൊള്ളുന്നവർ” എന്ന തെരുവ് നാടകം വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ജാഥ കടന്നുപോയ വിവിധയിടങ്ങളിൽ ജാഥാംഗങ്ങൾ “ഓർമ്മ മരം” നട്ടു.
ഡിസംബർ ഏഴിന് തിരുവനന്തപുരം പുത്തരിക്കണ്ടം ഇ.കെ നായനാർ പാർക്കിൽ “സിവിൽ സർവീസ് സംരക്ഷണ യാത്ര” സമാപിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!