ഡിസംബർ 11 മുതൽ വാവറമ്പലം – വേങ്ങോട്, മങ്കാട്ടുമൂല- വേങ്ങോട് റോഡുകളിൽ ഗതാഗത നിയന്ത്രണം

വാവറമ്പലം – വേങ്ങോട് റോഡിൽ ഗതാഗത നിയന്ത്രണം

വാവറമ്പലം – വേങ്ങോട് റോഡിൽ മഞ്ഞുമല മുതൽ വേങ്ങോട് വരെയുള്ള ഭാഗത്ത് ഓടനിർമാണം നടക്കുന്നതിനാൽ ഡിസംബർ 11 മുതൽ ജനുവരി 11 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് പൂർണമായ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. വാവറമ്പലം ഭാഗത്തു നിന്ന് വേങ്ങോട് പോകുന്ന വാഹനങ്ങൾ വാവറമ്പലം – ശ്രീനാരായണപുരം വഴിയോ, മഞ്ഞുമല-കല്ലൂർ എ.എസ് കോളേജ് -16 ആം മൈൽ വഴിയോ വേങ്ങോട് പോകണം.

മങ്കാട്ടുമൂല- വേങ്ങോട് റോഡിൽ ഗതാഗത നിയന്ത്രണം

മങ്കാട്ടുമൂല- വേങ്ങോട് റോഡിൽ മങ്കാട്ടുമൂല മുതൽ സായിഗ്രാമം വരെയുള്ള ഭാഗത്ത് ഓട നിർമ്മാണം നടക്കുന്നതിനാൽ ഡിസംബർ 11 മുതൽ ജനുവരി 11 വരെ ഇതുവഴിയുള്ള ഗതാഗതത്തിന് പൂർണമായ നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് മങ്കാട്ടുമൂല വഴി വേങ്ങോട് പോകേണ്ട വാഹനങ്ങൾ, പതിനാറാം മൈൽ വഴിയും, തിരുവനന്തപുരം ഭാഗത്ത് നിന്ന് മങ്കാട്ടുമൂലയിലേക്ക് പോകുന്ന വാഹനങ്ങൾ പതിനാറാം മൈൽ – ചെമ്പകമംഗലം വഴിയും പോകണം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!