നവ കേരളസദസുമായി ബന്ധപ്പെട്ട് വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ വ്യവസായ സംരംഭക സംഗമവും വായ്പമേളയും നടത്തി. മംഗലപുരം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് മേളയുടെ ഉദ്ഘാടനം ചിറയിൻകീഴ് എംഎൽഎ വി ശശി നിർവഹിച്ചു. ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസർ അജയകുമാർ കെ എൽ അധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ബിനുലാൽ എസ് സ്വാഗതം ആശംസിച്ചു. 69 ഓളം സംരംഭകരും 12 വിവിധ വകുപ്പുകളിൽ നിന്നും 30 ഓളം ഉദ്യോഗസ്ഥരും മേളയുടെ ഭാഗമായി.
പരിപാടിയുടെ ഭാഗമായി എത്തിച്ചേർന്നവർക്കായി കെഎഫ്സി സംരംഭക പദ്ധതികൾ അസിസ്റ്റൻറ് മാനേജർ ഗൗതം കൃഷ്ണനും KSBCDC സംരംഭക പദ്ധതികൾ ചിത്രാ കെ എസ്, KSWDC സംരംഭക പദ്ധതികൾ പ്രവീൺകുമാറും KS ST/ST DC സംരംഭക പദ്ധതികൾ അനിതയും വിശദീകരിച്ചു. ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെ തൊഴിലും തൊഴിലാളികളെയും ബന്ധിപ്പിക്കുന്ന പദ്ധതിയെക്കുറിച്ച് പ്രോജക്ട് സ്റ്റാഫ് ഷമീർ വിശദീകരിച്ചു. PMFME DRP രമേശ് ഫുഡ് പ്രോസസിംഗ് സെക്ടറിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമുള്ള നിർദ്ദേശങ്ങൾ നൽകി.
ബാങ്കിംഗ് നടപടിക്രമങ്ങളെ കുറിച്ച് പ്രവീൺ എം ആർ, മാനേജർ എസ് ബി ഐ മംഗലപുരം, ശ്രീഭദ്ര എസ് നായർ, മാനേജർ ഫെഡറൽ ബാങ്ക് മംഗലപുരം എന്നിവർ വിശദീകരിച്ചു.
ലോൺ മേളയുടെ ഭാഗമായി 2 വ്യവസായ യൂണിറ്റുകൾക്ക് വേദിയിൽ വച്ച് അനുമതി പത്രം കൈമാറി . വായ്പാമേളയുടെയും ഭാഗമായി ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ 34 നവ സംരംഭകരിൽ നിന്നും ഏകദേശം 394 ലക്ഷം രൂപയുടെ നിക്ഷേപം കണ്ടെത്തി.