വർക്കല : റവന്യൂ വകുപ്പിൽ പുതുതായി നടപ്പിലാക്കുന്ന ഭൂരേഖകളുടെ ഡിജിറ്റലൈസേഷൻ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) വർക്കല താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ നവീകരിക്കുക, ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്/ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലെ പ്രൊമോഷൻ ക്വാട്ട വർദ്ധിപ്പിക്കുക, വി.എഫ്.എ തസ്തിക അപ്ഗ്രേഡ് ചെയ്യുക, വില്ലേജ് ഓഫീസർ തസ്തിക ഡെപ്യൂട്ടി തഹസീൽദാർ തസ്തികയായി ഉയർത്തുക എന്നീ ആവശ്യങ്ങളും പരിഗണിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വർക്കല റ്റി.എ മജീദ് സ്മാരക ഹാളിൽ നടന്ന സമ്മേളനം കെ.ആർ.ഡി.എസ്.എ സംസ്ഥാന സെക്രട്ടറി ആർ. സിന്ധു ഉദ്ഘാടനം ചെയ്തു. വർക്കല താലൂക്ക് പ്രസിഡന്റ് സബീർ. എ അധ്യക്ഷത വഹിച്ചു.
കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മിറ്റി അംഗം കെ സുരകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ്, ജില്ലാ സെക്രട്ടറി ജി. അനിൽകുമാർ, ട്രഷറർ ബി.രാകേഷ് കുമാർ, കെ.ആർ.ഡി.എസ്.എ താലൂക്ക് കമ്മിറ്റി അംഗങ്ങളായ മായ പി.വി, ഷോമരാജ് റ്റി.എൽ എന്നിവർ സംസാരിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി വൈ. സുൽഫീക്കർ സംഘടന റിപ്പോർട്ടും,താലൂക്ക് സെക്രട്ടറി സുരേഷ് എസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ അരുൺകുമാർ. ജി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കെആർഡിഎസ്എ വർക്കല താലൂക്ക് കമ്മിറ്റി അംഗങ്ങളായ മനോജ്. ജെ സ്വാഗതവും താലൂക്ക് കമ്മിറ്റി അംഗം രാജേഷ്കുമാർ.എസ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി സബീർ. എ (പ്രസിഡന്റ്), സുരേഷ്. എസ് (സെക്രട്ടറി), മനീഷ്.എ, ഷോമരാജ് റ്റി.എൽ (വൈസ് പ്രസിഡന്റുമാർ), മനോജ്. ജെ, രാജേഷ് കുമാർ.എസ് (ജോയിന്റ് സെക്രട്ടറിമാർ), അരുൺകുമാർ. ജി (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.