മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി വിവരങ്ങൾ നൽകിയാൽ 2500 രൂപ പാരിതോഷികം നൽകും – ആറ്റിങ്ങൽ നഗരസഭ

IMG-20231214-WA0048

ആറ്റിങ്ങൽ: നഗരസഭാ പരിധിയിൽ ചട്ടങ്ങൾ ലംഘിച്ച് പൊതു ഇടങ്ങളിലും ജനവാസ മേഖലയിലും മാലിന്യം വലിച്ചെറിയുന്നതിന്റെയും കത്തിക്കുന്നതിന്റെയും ചിത്രങ്ങടക്കം നഗരസഭക്ക് കൈമാറിയാൽ 2500 രൂപ പാരിതോഷിക തുകയായി ലഭിക്കും. നീയമലംഘനം കണ്ടെത്തിയാൽ ആരോഗ്യവിഭാഗത്തിന്റെ 8089081316 എന്ന വാട്സപ്പ് നമ്പറിൽ നിങ്ങൾ ചിത്രീകരിച്ച ദൃശ്യങ്ങളയക്കാം. ചിത്രങ്ങൾ അയക്കുന്നവരുടെ പേരുവിവരങ്ങൾ സുരക്ഷിതം ആയിരിക്കുമെന്നും അധികൃതർ ഉറപ്പു നൽകുന്നു. വാട്സപ്പ് നമ്പറിന്റെ പ്രദർശനവും, പാരിതോഷിക തുകയുടെ പ്രഖ്യാപനവും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. നഗരസഭാങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, സ്ഥിരം സമിതി അധ്യക്ഷൻമാരായ അവനവഞ്ചേരി രാജു, എസ്.ഷീജ, സെക്രട്ടറി കെ.എസ്. അരുൺ, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!