വക്കം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീടിനു മുകളില്‍ വീണു. വക്കം കൊല്ലിമുക്ക് പുത്തൻവിള വീട്ടിൽ ലീനയുടെ വീടിന് പിന്നില്‍ നിന്ന തെങ്ങാണ് വീടിന് മുകളില്‍ വീണത്.
മേല്‍ക്കുരയിലെ തടി ഒടിഞ്ഞു വീണ്
വിട്ടിനുള്ളില്‍ കിടക്കുകയായിരുന്ന ദേവപ്രിയ (18) ക്ക് തോളെല്ലിന് പരിക്കേറ്റു. വീട് ഭാഗീകമായി തകര്‍ന്നതായി ലീന പറഞ്ഞു.