Search
Close this search box.

പാരമ്പര്യ തിരുവാതിരകളി മത്സരം – വിദ്യാർഥിക്കൂട്ടം വെഞ്ഞാറമൂടിന് ഒന്നാം സ്ഥാനം.

IMG-20231225-WA0076

വെഞ്ഞാറമൂട് ജീവകലകലാ സാംസ്കാരിക മണ്ഡലം സംഘടിപ്പിച്ച സംസ്ഥാന തല പാരമ്പര്യ തിരുവാതിരകളി മൽസരം ” വരിക, വാർതിങ്കളേ ” വനിതാ പ്രതിഭകൾ ഭദ്രദീപ പ്രകാശനം നടത്തി ഉദ്ഘാടനം ചെയ്തു.ഡോ: കെ. ഓമനക്കുട്ടി ( വിശ്രുത സംഗീതഞ്ജ, സെക്രട്ടറി സംഗീത ഭാരതി ), പത്മശ്രീലക്ഷ്മിക്കുട്ടി (പാരമ്പര്യ ചികിൽസക), റാണി മോഹൻദാസ്( ഡയറക്ടർ, മോഹൻദാസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ), മാതു സജി (സീനിയർ സബ് എഡിറ്റർ മാതൃഭൂമി ചാനൽ ), ആശാനാഥ് ജി.എസ് (കൗൺസിലർ, തിരു: നഗരസഭ) ശാൽമ നന്ദ ( വാർത്താ അവതാരക ദൂരദർശൻ )എന്നിവരായിരുന്നു ഉദ്ഘാടകർ.

തിരുവാതിരകളി മൽസരത്തിൽ 10 ടീമുകൾ മൽസരിച്ചു.തിരുവാതിരകളി മൽസരത്തിന് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സമ്മാന തുക 50000 രൂപയും ഫലകവും സർട്ടിഫിക്കറ്റും വിദ്യാർഥി കൂട്ടം വെഞ്ഞാറമൂട് കരസ്ഥമാക്കി. 25000, 10000 രൂപ വീതമുള്ള രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം മന്ത്ര പ്ലാക്കീഴ്, യോഗക്ഷേമസഭ ആറ്റിങ്ങൽ എന്നിവർക്കാണ് ലഭിച്ചത്. അഡ്വ. ഡി.കെ മുരളി എം.എൽ.എ. സമ്മാനങ്ങൾ വിതരണം ചെയ്തു.ഒൻപതാം തവണയാണ് ജീവകലസംസ്ഥാന തല മൽസരം സംഘടിപ്പിക്കുന്നത്.

2024 ജനുവരി 1 ന് ശബരിമല സന്നിധാനത്ത് ജീവകലയിലെ നർത്തകി മാർ തിരുവാതിര അവതരിപ്പിക്കുന്നു. തെരുവിൽ കണ്ടെത്തിയ ഗായകൻ എന്ന നിലയിൽ ശ്രദ്ധേയനായ മനോജിന് മലയാള സിനിമയിൽ അവസരം നൽകിയ ചലച്ചിത്ര സംഗീത സംവിധായകൻ ഡോ.പുനലൂർശ്യാംനാഥിനെ ആദരിച്ചു. ” ഹരിവരാസനം ” കീർത്തനം രചിച്ചിട്ട് 100 വർഷമായതിന്റെ ഭാഗമായി ലോകത്താദ്യമായി 100 ഗായകരെ ഒരു വേദിയിൽ അണിനിരത്തി ജീവകല കീർത്തനാലാപനം നടത്തിയിരുന്നു. തിരുവാതിര മൽസര വേദിയിൽ ഒരിക്കൽ കൂടി 100 ഗായകർ ഹരിവരാസനം ആലപിച്ചു. മ്യൂസിക് കണ്ടക്ടർ ആർ ഷാജു. നേതൃത്വം നൽകി. നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തിയാണ് വരിക വാർതിങ്കൾ സംഘടിപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!