ജി. വിവേകാനന്ദൻ ഫൗണ്ടേഷന്റെ കഥാപുരസ്കാരം ചെറുകഥാകൃത്ത് രമേശ് ബാബുവിന് സമ്മാനിച്ചു.
പ്രൊഫ. എൻ. കൃഷ്ണ പിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്ന ജി.വിവേകാനന്ദൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് പുരസ്ക്കാരം നൽകിയത്.
മുൻ മന്ത്രി സി. ദിവാകരൻ പുരസ്ക്കാരം കൈമാറി. ശിവാസ് വാഴമുട്ടം, കെ.ഗോപാലകൃഷ്ണൻ നായർ, ഡോ. എഴുമറ്റൂർ രാജരാജവർമ്മ, രാജേഷ് വെട്ടിയാർ, ബി. ഇന്ദിര, ഡോ.അജയപുരം ജ്യോതിഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.