ടോപ് സിംഗേഴ്സ് എന്ന വാട്സ്ആപ്പ് സംഗീത കൂട്ടായ്മ ഇന്ന് ഏറെ വ്യത്യസ്തകൾ കൊണ്ട് ശ്രദ്ധേയമാവുകയാണ്. സോഷ്യൽ മീഡിയയിൽ നിരവധി കലാകാരന്മാരും കലാകാരികളും ഉള്ള ഈ കൂട്ടായ്മയിൽ ഇതുവരെ നിരവധി കലാപരിപാടികളാണ് നടന്നുപോയത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചകളിൽ നടത്താറുള്ള ഹോട്ട് സീറ്റ് എന്ന പരിപാടിയാണ് കൂടുതൽ ശ്രദ്ധേയം. മാത്രമല്ല, ലക്ഷ്മിശ്രീയും അഞ്ജനയും കൂടി നടത്താറുള്ള മ്യൂസിക്കൽ ക്വിസ് കോമ്പറ്റീഷൻ, അഡ്മിൻസ് നടത്തുന്ന ഒറ്റപ്പാട്ട് മത്സരങ്ങൾ, ചലഞ്ചിംഗ് സോങ് മത്സരങ്ങൾ, ഫെസ്റ്റിവൽ സീസണുകളിൽ നടത്താറുള്ള ഗ്രാൻഡ് മത്സരങ്ങൾ, അങ്ങനെ നിരവധി പരിപാടികൾ കൊണ്ട് ഇന്ന് ഏറെ ചർച്ചയാവുകയാണ് ഈ കൂട്ടായ്മ.
ഇന്ന് കേരളത്തിനകത്തും പുറത്തുമായിട്ടുള്ള നിരവധി കലാകാരൻമാർ ഇതിൽ അംഗങ്ങളാണ്, മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ പാടുന്ന ജമാൽ പാഷ ജിദ്ദയിൽ നിന്നും, കേരളത്തൻ്റെ വാനമ്പാടി ചിത്രയുടെ പാട്ടുകൾ പാടുന്ന സോണിയാ ക്രിസ്റ്റി ദുബായിൽ നിന്നും., അങ്ങനെ നിരവധി സ്റ്റേജ് ഷോസുകളിൽ പാടുന്ന സുരേഷ് കോഴിക്കോട്, ലക്ഷ്മി തിരുവനന്തപുരം, ഹാഷിം പുത്തൂർ, നമ്പീല ഹക്കീം, നിത്യബാലഗോപാൽ, സംയുക്ത സുരേഷ്, പ്രശസ്ത ജ്യോത്സ്യനായ മധു തൃശ്ശൂർ, മാപ്പിളപ്പാട്ടുകൾ പാടുന്ന ഷാഫി പള്ളങ്കോട് കാസർഗോഡ്. അർച്ചന പരമേശ്വരൻ, ഉഷ പാലക്കാട്, ഡോക്ടർ നിഷാ വാര്യർ,അമ്മു., അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട് ഈ മനോഹര കൂട്ടായ്മയിൽ. ഇപ്പോൾ വിദേശത്തുള്ള രണ്ട് വ്യക്തികളാണ് ഇതിന്റെ ചുക്കാൻ പിടിക്കുന്നത് ഓസ്ട്രേലിയയിൽ ജോലി നോക്കുന്ന ഇബു കാസർഗോഡ് ആണ് ഇതിൻ്റെ മെയിൻ അഡ്മിൻ. മൂന്നു വർഷങ്ങൾക്കു മുമ്പ് കാസർഗോഡ് സ്വദേശിയായ ഇബുവും, തിരുവനന്തപുരവും സ്വദേശിയായ ഷാഹിനും കൂടിയാണ് ഈ കൂട്ടായ്മ ആരംഭിച്ചത്.
തുടർന്ന് ദുബായിൽ സ്ഥിരതാമസമാക്കിയ അസ്മയാണ് രണ്ടാമത്തെ മറ്റൊരു അഡ്മിൻ, അസ്മയുടെ കോർഡിനേ ഷനിലാണ് പ്രോഗ്രാംസ് എല്ലാം കണ്ടക്ട് ചെയ്യുന്നത്. നിരവധി ക്യാഷ് പ്രൈസ്കളാണ് ഇതിനായി മെയിൻ അഡ്മിൻസ് കൊടുക്കുന്നത്. മത്സര ഗാനങ്ങളുടെ വിധികർത്താക്കളായി മലയാള സിനിമയിലെ പ്രമുഖ സംഗീത സംവിധായകരും, പ്രമുഖ പിന്നണിഗായകരമാണ് വന്നു പോയിട്ടുള്ളത്. അതിൽ എടുത്തു പറയേണ്ടവർ ഗോപി സുന്ദർ, അമൃത സുരേഷ്, മധു ബാലകൃഷ്ണൻ, കൈലാഷ് മേനോൻ, നജീം അർഷാദ്, സിതാര, നിത്യ മാമൻ, നടൻ നിയാസ്, ശബ്‌നം റിയാസ് ,ബിഗ് ബോസ് ഫെയിം മനീഷ, തങ്കച്ചൻ വിതുര, സുമി അരവിന്ദ്, മനീഷ, ജാസിം ജമാൽ,, നിയാസ്, സജിൻ ജയരാജ്, അൻസർക്കാ, ശ്രേയ കുട്ടി,ഇന്ദു & മിഥുൻ, അക്ബർ, ഇഷാൻ ദേവ്, മീര ടീച്ചർ, പ്രീത, സംഗീത, രാഹുൽ ലെക്സ്മാൻ, ദേവാനന്ദ്, സുദീപ് കുമാർ, രാജേഷ് ചേർത്തല, വിജയ് യേശുദാസ്, രഞ്ജിൻരാജ് അങ്ങനെ നിരവധി പ്രമുഖരാണ് ഗസ്റ്റ് ആയിട്ടും വിധികർത്താക്കളുമായി വന്നുപോയത്.
രാവിലെ പ്രഭാത ഗീതത്തിൽ തുടങ്ങി, സംഗീതത്തിന്റെയും പാട്ടിൻ്റെയും, ചർച്ചകളുടെയും സാന്നിധ്യത്തിൽ ഒരു ദിവസം കൂട്ടായ്മ നല്ലൊരു രീതിയിൽ നടന്നു പോകുന്നു. രാത്രി ഷാഹിൻ അവതരിപ്പിക്കുന്ന രാത്രി പാട്ടിൻ്റെ സമയത്തോടെ ഒരു ദിവസം സമാപിക്കുന്ന രീതിയാണ് നടത്തിപ്പോകുന്നത്.