91ആമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ ജന്മഗൃഹമായ പുത്തൂരിൽ നിന്നും ആരംഭിച്ച 32 – മത് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് “സംഘമിത്ര” സംസ്ഥാന ഘടകത്തിന്റെയും “നവകേരളം കൾച്ചറൽ ഫോറം” സംസ്ഥാന കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ വർക്കല വെൺകുളത്ത് സ്വീകരണം നൽകി.
‘സംഘമിത്ര’ സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.’നവകേരളം കൾച്ചറൽ ഫോറം’ സംസ്ഥാന വൈസ് പ്രസിഡന്റ് മുബാറക്ക് റാവുത്തർ അധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്ര കമ്മിറ്റി ചെയർമാൻ എഴുകോൺ രാജ്മോഹൻ മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി വി. സ്വാമിനാഥൻ, ശാന്തിനി കുമാരൻ, വർക്കല മോഹൻദാസ്, രതിസുരേഷ് ഇടമൺ, ശോഭന ആനക്കോട്ടൂർ, ലതികരാജൻ തുടങ്ങിയവർ സംസാരിച്ചു.