ആറ്റിങ്ങലിൽ ന്യൂ ഇയർ ആഘോഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. പോലീസ് പെട്രോളിങ്ങിനിടെ അവനവഞ്ചേരി കൈപ്പറ്റി മുക്കിൽ ആയിരുന്നു സംഭവം.എസ് ഐ മാരായ മനു, ഹണി, സിപിഒ സൈദലി എന്നിവർക്കാണ് പരിക്കേറ്റത്.
സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കൈപ്പറ്റിമുക്ക് സ്വദേശികളായ കണ്ണൻ, ശ്യാം, രാഹുൽ, അജയ് എന്നിവരാണ് അറസ്റ്റിൽ ആയത്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്ന നാട്ടുകാരുടെ പരാതിയിലാണ് പോലീസ് അവിടെ എത്തിയത്. എന്നാൽ പോലീസിന് നേരെ മുളകുപൊടി എറിയുകയും കമ്പി വടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. കല്ലേറിൽ ഒരു പോലീസുകാരന്റെ കാലിന് പരിക്ക് പറ്റി. രണ്ടു പ്രതികളെ കൂടി പിടികൂടാൻ ഉണ്ട്.