ആറ്റിങ്ങൽ കരിച്ചിയിൽ പനവേലി പറമ്പ് ശാസ്ത ക്ഷേത്രത്തിനു സമീപം ജിനിലിഗ്നേഷ് ആരോൺ വിഹാറിന്റെ ഉടമസ്തയിൽ ഉള്ള വീട്ടിലാണ് തീ പിടുത്തം ഉണ്ടായത്. വീട്ടിൽ ഉള്ളവർ മോട്ടോർ ഓൺ ആക്കിയ ശേഷം പുറത്ത് പോയിരിക്കുക ആയിരുന്നു. മോട്ടോർ അമിതമായി ചൂടാക്കുകയും സ്വിച്ച് ബോർഡിന് തീ പിടിക്കുകയും ചെയ്തു. ഇത് സമീപത്തെ വാഷിങ് മെഷീനിലേക്ക് പടർന്നു പിടിക്കുകയും വാഷിങ് മെഷീൻ പൂർണമായും കത്തി നശിക്കുകയും ചെയ്തു. സമീപത്തു താമസിച്ചിരുന്ന സിവിൽ ഡിഫൻസ് വോളിന്റിയർ അശ്വതി ചന്ദ്രന്റെ സമയോചിതമായ ഇടപെടൽ മൂലം പൂട്ടി കിടന്ന ഗേറ്റ് തകർത്ത് വീട്ടിനുള്ളിൽ കയറി പ്രാഥമിക അഗ്നിശമന പ്രവർത്തനങ്ങൾ ചെയ്ത് വൻ ദുരന്തം ഒഴിവാക്കുകയും ആറ്റിങ്ങൽ അഗ്നിശമന നിലയത്തിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് സ്റ്റേഷൻ ഓഫീസർ ജിഷാദ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സേന സംഭവ സ്ഥലത്ത് എത്തി തീ പൂർണമായും അണച്ച് അപകടം ഒഴിവാക്കി.