കിളിമാനൂർ ബിആർസി നേതൃത്വത്തിൽ മടവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രാദേശിക പ്രതിഭാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

IMG-20240103-WA0063

കിളിമാനൂർ :സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബിആർസി നേതൃത്വത്തിൽ മടവൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രാദേശിക പ്രതിഭാ കേന്ദ്രം ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഡി ഉദ്ഘാടനം നിർവഹിച്ചത്.

പുലിയൂർക്കോണം ഗവ എൽപിഎസ് മോഡൽ സ്കൂളായി പരിഗണിച്ച് അടുക്കോട്ടുകോണം അങ്കണവാടിയിലാണ് പ്രതിഭാ കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. മടവൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രലേഖഎസ് അധ്യക്ഷത വഹിച്ചു.കുട്ടികൾക്കുള്ള പഠന പിന്തുണ,കലാകായിക മേഖലകളിലെ പരിശീലനം,പ്രാദേശിക വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി കുട്ടികൾക്കുള്ള പരിശീലനങ്ങൾ പ്രതിഭാ കേന്ദ്രത്തിൽ നടക്കും.പ്രതിഭാ കേന്ദ്രപരിധിയിൽ വരുന്ന പൊതു വിദ്യാലയങ്ങളിലെ എല്ലാ കുട്ടികൾക്കും ഇത് പ്രയോജനപ്പെടും.കിളിമാനൂർ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ നവാസ് കെ പദ്ധതി വിശദീകരണവും നടത്തി. ക്ലസ്റ്റർ കോഡിനേറ്റർമാരായ ദീപ ടി എസ്, അഖില പി ദാസ്, സി ഡി എസ് ചെയർപേഴ്സൺ ശാന്തി മോൾ വി എസ് എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ഹർഷകുമാർ ബി എസ് സ്വാഗതവും
സി ആർ സി കോഡിനേറ്റർ പ്രീത നായർ എസ് എ നന്ദിയും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!