ഹരിയാനയിലെ സോനിപത്തിൽ നടന്ന നാലാമത് ദേശീയ ഇന്ത്യൻ ഓപ്പൺ നാഷണൽ ഗ്രാപ്പിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേട്ടവുമായി കൊല്ലം പുനലൂർ സ്വദേശി മുഹമ്മദ് നൗഫൽ. നാഷണൽ ഗ്രാപ്പിംഗ് ഫെഡറേഷനാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. മംഗലാപുരം ഇന്ദിരാഗാന്ധി കോളേജിൽ അവസാന വർഷ ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി വിദ്യാർത്ഥിയാണ് മുഹമ്മദ് നൗഫൽ. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയതുകൊണ്ടാണ് നാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ യൂണിവേഴ്സിറ്റി തലത്തിൽ നടന്ന ചാമ്പ്യൻഷിപ്പിലും ഗോൾഡ് മെഡൽ നൗഫൽ നേടിയിരുന്നു. കാര്യറ മേലേവീട്ടിൽ സുലൈമാന്റെയും, സബീനയുടെയും മകനാണ് നൗഫൽ.
