കഴക്കുട്ടം: അശാസ്ത്രീയമായ നാഷണൽ ഹൈവേ നിർമ്മാണം കണിയാപുരം പ്രദേശത്തെ രണ്ടാക്കുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു.റോഡിൽ കുത്തിയിരുന്ന പ്രതിഷേധിച്ച നൂറു കണക്കിന് പേരെ മംഗലപുരം പോലീസ് അറസ്റ്റു ചെയ്തു, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ ഭാരവാഹികൾ ,കണിയാപുരത്തെ വ്യാപാരി .വ്യവസായി അംഗങ്ങൾ, ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ അടക്കം നിരവധി പേർ അറസ്റ്റിലായി കഴക്കൂട്ടം മോഡലിൽ എലിവേറ്റഡ് ഹൈവേ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഒരു മാസമായി പ്രതിഷേധ സമരങ്ങൾ ആരംഭിച്ചത് നൗഷാദ് തോട്ടങ്കര,അഡ്വക്കേറ്റ് എം മുനീർ , എം ജലീൽ , പൊടിമോൻ അഷറഫ്,എം ഷഫീഖ് വടക്കത്തിൽ ,നിജാദ്, കരിച്ചാറ ഹംസ ,എം കെ നവാസ് ,മാലിക് ,ബിജു, സുജി ,ജോയ് ,അഡ്വക്കേറ്റ് നിസാം, കരിച്ചാറ നാദർഷ, ഫാറൂഖ്, സഫർ, നിരവധി പേർ അറസ്റ്റ് വരിച്ചു.തുടർ സമരങ്ങൾ ഉടൻ ഉണ്ടാകും എന്ന് കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ ഭാരവാഹികൾ അറിയിച്ചു