റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥിയായി ആറ്റിങ്ങലിൽ വഴിയോരകച്ചവടം നടത്തുന്ന രാജേന്ദ്രനും കുടുംബവും പങ്കെടുക്കും

IMG-20240109-WA0010

ആറ്റിങ്ങൽ നഗരസഭയിൽ വഴിയോരകച്ചവടം ചെയ്തു വരുന്ന രാജേന്ദ്രനു കുടുംബസമേതം റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.. ആറ്റിങ്ങൽ നഗരസഭ പരിധിയിൽ ലോട്ടറി കച്ചവടം നടത്തി വരുന്ന രാജേന്ദ്രൻ കെജെ , ഭാര്യ ബേബി എന്നിവർക്കാണ് റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥിയായി പങ്കെടുക്കാൻ അവസരം ലഭിച്ചത്.
വഴിയോര കച്ചവടക്കാർക്ക് നഗരസഭയിലെ ദേശീയ നഗര ഉപജീവന മിഷൻ (നാഷണൽ അർബൻ ലൈവിലി ഹൂഡ് മിഷൻ -NULM )പദ്ധതി പ്രകാരം നൽകി വരുന്ന പിഎം സ്വാനിധി ലോൺ മൂന്നു ഘട്ടവും (10000,20000,50000) ലോൺ എടുത്തവരിൽ നിന്നുമാണ് രാജേന്ദ്രനെ തിരഞ്ഞെടുത്തത്. കേരളത്തിൽ നിന്നും ആകെ 3 വഴിയോരകച്ചവടക്കാരെയാണ് റിപ്പബ്ലിക് ദിനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുള്ളത്. നാളിതുവരെ കേരളത്തിൽ ഏറ്റവും കൂടുതൽ പി. എം സ്വാനിധി ലോൺ നൽകിയ നഗരസഭ ആറ്റിങ്ങൽ നഗരസഭയാണ്. നഗരസഭയുടെ ഭാഗത്തു നിന്നു വഴിയോരകച്ചവടക്കാർക്ക് നൽകുന്ന അനുകൂല പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായത് ..ജനുവരി 24നു രാവിലെ തന്നെ തിരുവന ന്തപുരം എയർപോർട്ടിൽ നിന്ന് യാത്ര തിരിക്കുന്നതിനുള്ള ഏർപ്പാടാണ് കേന്ദ്രമന്ത്രാലയം നടത്തിയിരിക്കുന്നത്..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!