Search
Close this search box.

സ്കൂൾ വാർഷികവും പ്രതിഭാ സംഗമവും

IMG-20240114-WA0093

പെരുംകുളം: പെരുംകുളം എ എം എൽ പി എസിന്റെയും കീഴാറ്റിങ്ങൽ വൈ എൽഎം യുപിഎസിന്റെയും സംയുക്ത വാർഷികാഘോഷം നിറവ് 2024പെരുംകുളം എ എം എൽ പി എസിൽ ജനുവരി 16, 17, 18 തീയതികളിൽ നടക്കും.ജനുവരി 16ന് കിഡ്സ് ഫെസ്റ്റ്,17ന് കുട്ടികളുടെ കലാപരിപാടികൾ,18ന് സമാപന സമ്മേളനം ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് നിർവഹിക്കും.എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പെരുംകുളം എ എം എൽ പി എസിനു നൽകിയ ഡൈനിങ് ഹാൾ എംഎൽഎ വി. ശശി സ്കൂളിന് സമർപ്പിക്കും.പ്രസ്തുത ചടങ്ങിൽ ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഇ. വിജയകുമാരൻ നമ്പൂതിരി, കോമഡി ഉത്സവം ഫെയിം സുൽത്താന, ഫ്ളവേഴ്സ് ചാനൽ ഫെയിം ധന്യ തമ്പി , സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ മാളവിക, പി ടിഎ അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സാന്നിധ്യമരുളും. കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജർ അഡ്വ. എ.എ.ഹമീദ് സ്വാഗതവും സ്കൂൾ ഹെഡ് മാസ്റ്റർ പ്രവീൺ നന്ദിയും രേഖപ്പെടുത്തും. രണ്ട് സ്കൂളിലേയും കുട്ടികളുടെ വൈവിദ്ധ്യമാർന്ന കലാരിപാടികൾ മൂന്ന് ദിവസങ്ങളിലായി അരങ്ങേറും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!