കിളിമാനൂർ : കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഒരുക്കുന്ന സ്വപ്നക്കൂടിന്റെ കോൺക്രീറ്റ് സംഘടന എറ്റെടുത്തു.കിളിമാനൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ഭിന്നശേഷി സൗഹൃദ വീടാണ് സ്വപ്നക്കൂട്.പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ അഞ്ചാം ക്ലാസുകാരൻ സഞ്ചുവിനാണ് വീട് വച്ച് നൽകുന്നത്.സ്വന്തമായി ഭൂമിയും വീടും ഇല്ലാതെ ചോർന്നൊലിക്കുന്ന കൂരയിൽ കഴിഞ്ഞിരുന്ന അഞ്ചംഗ കുടുംത്തിന്റെ ദുരവസ്ഥ കണ്ടാണ് കെ ആർ ടി എ വീടൊരുക്കാൻ തയ്യാറായത്.വർക്കല എസ് എൻ കോളേജ് എൻഎസ്എസ് യൂണിറ്റ്, റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ്, എസ് ട്രസ്റ്റ്, കെ എസ് ടി എ കിളിമാനൂർ ജില്ലാ കമ്മിറ്റി,ഉപജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് എട്ടര ലക്ഷം രൂപക്ക് സ്വപ്നക്കൂട് ഒരുക്കുത്.കെ ആർ ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അനീഷ് എസ് ൽ, ജില്ലാ ജോ.സെക്രട്ടറി, ഷാമില എം, ജില്ലാ എക്സിക്യൂട്ടീവ് ചിത്ര സി,എസ് എൻ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി കെ സുമേഷ്,സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഐ ഇഡിസി ശ്രീകുമാരൻ ബി എന്നിവർ നേതൃത്വം നൽകി. കെ ആർ ടി എ കിളിമാനൂർ യൂണിറ്റ് അംഗങ്ങളായ വിശാഖ് ജി മോഹൻ, ദീപ ജി എസ്, മഞ്ചു മാത്യു, അനശ്വര എസ് കുമാർ ,രാജിമോൾ ആർ, വിനോദ് കെ എസ് , എന്നിവരടങ്ങുന്ന കിളിമാനൂർ യൂണിറ്റാണ് കോൺക്രീറ്റ് ഏറ്റെടുത്തത്.
ചിത്രം :സ്വപ്നക്കൂടിന്റെ കോൺക്രീറ്റ്ഏറ്റെടുത്ത കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ കിളിമാനൂർ യൂണിറ്റ് അംഗങ്ങൾ.