മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ 2024 – 25 വികസന സെമിനാർ ഇന്ന് കവലയൂർ ഗുരുമന്ദിരം ഹാളിൽ ചേർന്നു. മണമ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി വി തമ്പി അധ്യക്ഷത വഹിച്ച സെമിനാർ ആറ്റിങ്ങൽ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് മെമ്പർ വി പ്രിയദർശിനി പ്രകാശനം ചെയ്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുധീറിന് കൈമാറി. വർക്കല ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ് അക്ബർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ബ്ലോക്ക് മെമ്പർ ജി. കുഞ്ഞുമോൾ , പഞ്ചായത്തിലെ മറ്റു ജനപ്രതിനിധികൾ , സിഡിഎസ് ചെയർപേഴ്സൺ ശകുന്ദള ആസൂത്രണ സമിതി അംഗങ്ങൾ , വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ നിർവ്വഹണ ഉദ്യോഗസ്ഥർ , അങ്കണവാടി വർക്കർമാർ സിഡിഎസ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ , ഹരിതകർമ്മ സേനാംഗങ്ങൾ , തൊഴിലുറപ്പ് മേറ്റുമാർ തുടങ്ങിയവർ പങ്കെടുത്തു
