Search
Close this search box.

സ്നേഹ വീടിന്റെ താക്കോൽ ദാന ചടങ്ങ് നടന്നു

IMG-20240119-WA0013

രാജകുമാരി ഗ്രൂപ്പ് കനിവിന് ഒരു കൈതാങ്ങ് പദ്ധതിയിലൂടെ സാധു കുടുംബത്തിന് നിർമ്മിച്ച് നല്കിയ സ്നേഹ വീടിന്റെ താക്കോൽ ദാന കർമ്മവും പാലുകാച്ചൽ ചടങ്ങും നടന്നു.ബഹുമാനപ്പെട്ട വർക്കല എം.എൽ.എ വി ജോയ് താക്കോൽ ദാന കർമ്മം നിർവഹിച്ചു. ശാരീരിക അവസ്ഥകൾ പേറി ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഈ കുടുംബം കോറോണ കാലത്താണ് രാജകുമാരിയുടെ പടിവാതിൽക്കൽ എത്തി ചേരുന്നത്.വിശപ്പിനോളം മറ്റൊരു വിഷമവും ഈ ലോകത്ത് ഇല്ല എന്നുള്ളത് കൊണ്ട് തന്നെ ഈ കുടുംബത്തെ രാജകുമാരി ഗ്രൂപ്പ് ഏറ്റെടുക്കുകയായിരുന്നു.പിന്നീട് ഇവർക്ക് പാർപ്പിടം ഒരുക്കുന്നതിന് വേണ്ടി വസ്തു കണ്ടെത്തുകയും അവിടെ വീടിന്റെ പണികഴിപ്പിക്കുകയുമായിരുന്നു രാജകുമാരി ഗ്രൂപ്പ്.മാനസിക പ്രശ്നങ്ങൾ ഒരു മാതാവും ബുദ്ധിമാന്ദ്യമുള്ള ഒരു മകളും സംസാരശേഷിയില്ലാത്ത മകനും അടങ്ങുന്ന ഒരു കുടുംബത്തിന്റെ തോരാ കണ്ണുനീരാണ് രാജകുമാരി ഗ്രൂപ്പ് ഇന്ന് സന്തോഷ കണ്ണുനീരാക്കി മാറ്റിയത്.

സാമാനതകളിലാത്ത ചാരിറ്റി പ്രവർത്തനങ്ങളിലാണ് രാജകുമാരി ഗ്രൂപ്പ് ശ്രദ്ധയൂന്നുന്നത്.ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തോടെ സ്നേഹഊണ് പദ്ധതി,അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയിലെത്തിക്കാൻ 24×7 സൗജന്യ ആംബുലൻസ്,രക്തം ആവിശ്യമായി വരുന്നവർക്ക് സഹായമേകാൻ ആയിരത്തിലധികം പേരെ ഉൾപെടുത്തി യു &ആർകെ ബ്ലഡ്‌ ഡോണേഷൻ കൂട്ടായ്മ തുടങ്ങി സാമൂഹിക നന്മകളുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നു.
പുന്നോട് ജുമ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ജലീൽ ബാഖവി, വർക്കല കഹാർ,ജിഹാദ് ,ബേബി സുധ,ഗ്രാമപഞ്ചായത്ത് മെംബർ ജയശ്രീ,വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണ്ണിറ്റ് പ്രസിഡന്റ് മുഹമ്മദ് റാഫി,രാജകുമാരി ഗ്രൂപ്പ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!