കിളിമാനൂർ ഈന്തന്നൂർ കോളനിയിൽ അഞ്ചാം ക്ലാസുകാരൻ സഞ്ജുവിനും പട്ടയം

IMG-20240119-WA0042

കിളിമാനൂർ:അറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ അഞ്ചാം ക്ലാസുകാരനാണ് സഞ്ചു. സെറിബ്രൽ പാൾസി ബാധിച്ച സഞ്ചുവും രണ്ട് സഹോദരങ്ങളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം ജീർണാവസ്ഥയിലുള്ള ചോർന്നൊലിക്കുന്ന ടാർപ്പ കെട്ടിയ വീട്ടിൽ വർഷങ്ങളായി താമസിച്ചു വരികയായിരുന്നു. പ്രാഥമികകൃത്യം നിർവഹിക്കുന്ന തിനുള്ള ടോയ്ല‌റ്റ് പോലും ലഭ്യമായിരുന്നില്ല. ദൈനംദിന ചെലവുകൾ പോലും കണ്ടെത്താൻ നന്നേ വിഷമിക്കുന്ന, കടുത്ത സാമ്പത്തിക ക്ലേശത്തിലായിരുന്നു കുടുംബം. ഭിന്നശേഷി ക്കാരനായ കുട്ടിക്ക് പൂർണ സമയവും മാതാപിതാക്കളുടെ സാമീപ്യവും സംരക്ഷണവും ആവശ്യമുള്ളതിനാൽ മറ്റ് വരുമാനമുണ്ടാക്കുന്നജോലികൾക്ക് പോകുന്നതിന് രക്ഷിതാക്കൾക്ക് ജോലികൾക്ക് പോകുന്നതിന് കഴിയുന്നില്ലായിരുന്നു. അവശത മൂലം കുട്ടിക്ക് വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയാത്തതിനാൽ സ്പെഷ്യൽ എഡ്യുക്കേറ്റർ ഗൃഹാധിഷ്ഠിത പഠന സഹായം നൽകാനായി ആഴ്‌ചയിൽ ഒരു ദിവസം വീട്ടിൽ എത്തുന്നുണ്ടായിരുന്നു. എന്നാൽ വീടിന്റെ ദുരവസ്ഥ കാരണം കുട്ടിയുടെ പഠനം പോലും പൂർണാർഥത്തിൽ നടത്താനാവുന്നില്ല. ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ഒരു വീട് ഒരുക്കാം എന്ന ആശയത്തിലേക്ക് വന്നത്.

ഗൃഹനിർമ്മാണവുമായി ബന്ധപ്പെട്ട് മുന്നോട്ടു പോകുമ്പോഴാണ് മനസ്സിലാകുന്നത് താമസിക്കുന്ന സ്ഥലത്തിന് പട്ടയമോ ആധാരമോ ഒന്നും ലഭ്യമല്ല എന്നുള്ളത്.സഞ്ജുവിന്റെ അമ്മയുടെ അമ്മ മയുടെ പേരിലാണ് പട്ടയം ലഭ്യമായിരുന്നത്.കയ്യിലുണ്ടായിരുന്ന പട്ടയത്തിൻ്റെ പകർപ്പ് 2018 ലെ പ്രളയത്തിൽ പൂർണ്ണമായും നശിച്ചു പോവുകയും ചെയ്തു. പട്ടയം ലഭ്യമല്ലാതെ അമ്മമ്മയുടെയുടെ പേരിൽനിന്ന് മാറ്റി ലഭിക്കുന്നതിനും നിയമപരമായി ഒരുപാട് തടസ്സങ്ങൾ നേരിട്ടിരുന്നു. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് കുട്ടിക്ക് വേണ്ടി അധ്യാപകർ കയറിയിറങ്ങി മഞ്ജുവിൻ്റെ പേരിലേക്ക് മാറ്റി ലഭ്യമാക്കി കരം ഒടുക്കാൻ കഴിഞ്ഞെങ്കിലും പട്ടയം ലഭിച്ചിരുന്നില്ല.

ഡിസംബർ 21 ന് ആറ്റിങ്ങൽ മണ്ഡലത്തിൽ വച്ച് നടന്ന നവകേരള സദസ്സ് പരാതി സ്വീകരണ കേന്ദ്രത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടിയെയും കുടുംബത്തിനെയും എത്തിച്ചു അപേക്ഷ നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ വളരെ വേഗത്തിൽ തന്നെ നടപടികൾ പൂർത്തീകരിച്ച് ഒറ്റ മാസം തികയുംമുമ്പ് 35 വർഷമായി ലഭ്യമാകാതിരുന്ന പട്ടയം ലഭ്യമാക്കിയിരിക്കുകയാണ്.ഇത് നവ കേരള സദസിന്റെയും മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാരിന്റെയും വിജയം കൂടിയാണ് എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അപേക ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഭിന്നശേഷിക്കാരന് അർഹമായ പരിഗണന നൽകിയതിലൂടെ സമൂഹത്തിന് നവ കേരളത്തിൻറെ
വിജയ സന്ദേശം നൽകുകയാണ്. നവ കേരള തട്ടിപ്പാണ് എന്ന് പ്രചരിപ്പിക്കുന്നവർക്ക് മറുപടി കൂടിയാണിത്. പട്ടയം കൂടി ലഭ്യമായതോടെ സഞ്ചുവിൻ്റെ കുടുംബത്തിൻ്റെ പേരിലേക്ക് പൂർണമായും ഈ വസ്തു രജിസ്റ്റർ ചെയ്‌ത്‌ നൽകുന്നതിനുള്ള നടപടികളും സംഘടന ഏറ്റെടുത്ത് പൂർത്തിയാക്കും. അധ്യാപകർ ഒരുക്കുന്ന സ്വപ്നക്കൂട് എന്ന വീടിൻ്റെ വാർപ്പ് പൂർത്തീകരിച്ചു.മാർച്ച് രണ്ടാം വരത്തിൽ വീടിൻ്റെ താക്കോൽ കുട്ടിക്ക് കൈമാറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!