സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബനമുട്ടിൽ എ ഗ്രേഡ് നേടിയ കിഴുവിലും ഗ്രാമപഞ്ചായത്തിലെ കുന്നുവാരം പതിനഞ്ചാം വാർഡിൽ റിഫാൻ ഷാജഹാന് കോൺഗ്രസ് പതിനഞ്ചാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും കിഴുവിലും സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കൂടിയായ എൻ. വിശ്വനാഥൻ നായർ അനുമോദിച്ചു.
ചടങ്ങിൽ മുൻ മണ്ഡലം പ്രസിഡൻറ് സിദ്ദീഖ് സാർ ,പഞ്ചായത്ത് അംഗങ്ങളായ സലീന റഫീഖ് ,വത്സലകുമാരി കിഴുവിലും സർവീസ് സഹകരണ ഡയറക്ടർ ബോർഡ് മെമ്പർമാരായ എ .ആർ താഹ ,സുദേവൻ, ഷമീർ കിഴുവിലം ,കിഴുവിലം വെൽഫയർ ഡയറക്ടർ ബോർഡ് മെമ്പർ നന്ദകുമാർ ,കോൺഗ്രസ് നേതാക്കളായ അസീസ്, സലിം ,രാജു, റഫീഖ്, ശാന്തികൃഷ്ണ ,ശാലിനി, ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു