Search
Close this search box.

ഇടവിളാകം യു.പി.സ്കൂളിൽ പ്ലാറ്റിനം ജൂബിലി മന്ദിരം.

IMG-20240119-WA0032

മംഗലപുരം: ഇടവിളാകം യു.പി.സ്കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പി.ടി.എ. അൽഫാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ15 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം വി.ശശി എം.എൽ എ നിർവ്വഹിച്ചു. ഇതോടൊപ്പം അൽഫാസ് ഗ്രൂപ്പ് ആധുനിക സൗകര്യങ്ങളുള്ള ഐ. ടി. ക്ലാസ്സ് റൂമും വിദ്യാലയത്തിൽ നിർമിച്ച് നൽകും . മന്ദിരത്തിന്റെ രൂപരേഖ അൽഫാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഷിബു അബൂബക്കർ വി .ശശി എം.എൽ എ ക്ക് കൈമാറി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ലൈല, പ്രഥമാധ്യാപിക എൽ. ലീന ,പള്ളിപ്പുറം ജയകുമാർ,പി.ടി.എ.പ്രസിഡന്റ് എ.ബിനു, എസ്.എം.സി ചെയർമാൻ ഈ . എ സലാം, പി.ഷാജി , പൂർവ്വ വിദ്യാർത്ഥി പ്രതിനിധി രാജീവൻയാസീൻ സുലൈമാൻ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!