സർക്കാർ ജീവനക്കാരോടുള്ള പ്രതികാരമനോഭാവം സർക്കാർ ഉപേക്ഷിക്കണം : ചാണ്ടി ഉമ്മൻ എം.എൽ.എ

IMG-20240121-WA0012

കെ.പി.എസ്.ടി.എ. ആറ്റിങ്ങൽ ഉപജില്ലാ സമ്മേളനം

അധ്യാപകരുടെ ജീവനക്കാരുടെയും ന്യായമായ അവകാശങ്ങൾ കവർന്നെടുത്ത് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകാതെ ധൂർത്തും അഴിമതിയും നടത്തി മുന്നേറുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. പറഞ്ഞു. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനത്തോളമെത്തിയിട്ടും മൂന്നു വർഷമായി ഡി.എ. പോലും നൽകാതെയും നിയമനാംഗീകാരം തടഞ്ഞുവെച്ചുമുള്ള പ്രതികാരമനോഭാവമാ ണ് സർക്കാർ പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എസ്.ടി.എ. ആറ്റിങ്ങൽ ഉപജില്ലാ സമ്മേളനം ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനുവരി 24 ന് പണിമുടക്ക് സമരത്തിൽ പങ്കെടുത്ത് വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരോടും അധ്യാപരോടും സമ്മേളനം ആഹ്വാനം ചെയ്തു.

ഉപജില്ല പ്രസിഡൻ്റ് റ്റി.യു. സഞ്ജീവ് അധ്യക്ഷനായി. ജി.എസ്.റ്റി.യു. മുൻ പ്രസിഡൻ്റ് ജെ. ശശി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, സംസ്ഥാന എക്സിക്യുട്ടിവ് അംഗങ്ങളായ ആർ. ശ്രീകുമാർ, എൻ. സാബു, എ.ആർ. ഷമീം, ജില്ലാ പ്രസിഡൻറ് പ്രദീപ് നാരായൺ, ജില്ലാ ഭാരവാഹികളായ സി.എസ്. വിനോദ്, എ. ആർ. നസീം, വി. വിനോദ്, ഒ.ബി. ഷാബു, ക്ലീറ്റസ് തോമസ്, പി. രാജേഷ്, ആർ.എ. അനീഷ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരെയും പൊതു പരീക്ഷകളിലും മറ്റ് വിവിധ മേഖലകളിലും മികവ് തെളിയിച്ച കുട്ടികളേയും സമ്മേളനത്തിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി പി. രാജേഷ് (പ്രസിഡൻറ്), ആർ.എ. അനീഷ് (സെക്രട്ടറി), എസ്. ഗിരിലാൽ (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

കെ.പി.എസ്.റ്റി.എ. ആറ്റിങ്ങൽ ഉപജില്ല ഭാരവാഹികൾ. പ്രസിഡൻ്റ് പി. രാജേഷ്, സെക്രട്ടറി ആർ.എ. അനീഷ്.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!