ആറ്റിങ്ങൽ കൊല്ലംപുഴ പാലത്തിനു സമീപം വാഹനാപകടം. ഒരാൾ മരിച്ചു.
ഇന്നു വൈകുന്നേരമാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. വക്കം സ്വദേശി ചന്ദ്രലാൽ (44) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. റോഡിലേക്ക് തെറിച്ച് വീണ ചന്ദ്രലാലിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ചന്ദ്രലാൽ വക്കം ഭാഗത്തേക്കും പരിക്കേറ്റയാൾ ആറ്റിങ്ങൽ ഭാഗത്തേക്കും പോവുകയായിരുന്നു.
