ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കേബിൾ തകരാർ, സിഗ്നൽ കട്ടായി. തിരുവനന്തപുരത്തേക്ക് പോയ അഹല്യ നഗർ എക്സ്പ്രസ്സ് ചിറയിൻകീഴിൽ പിടിച്ചിട്ടു. ശാർക്കര ഗേറ്റിലെയും മഞ്ചാടിമൂട് ഗേറ്റിലെയും ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ചിറയിൻകീഴിലെ റെയിൽവേ മേൽപ്പാലത്തിന്റെ പണികൾ നടക്കുന്നതിനിടെയാണ് കേബിൾ കട്ട് ആയതെന്ന് പറയപ്പെടുന്നു. വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു സംഭവം.
