അജി ദേവയാനി രചിച്ച ‘തിരിച്ചുവരാത്ത യാത്രക്കാരിൽ ചിലർ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. തിരുവനന്തപുരം പ്രസ് ക്ലബ് കോൺഫറൻസ് ഹാളിൽ വെച്ച് കവിയും ഐഎംജി ഡയറക്ടറുമായ കെ ജയകുമാർ ഐഎഎസ് സംസ്ഥാന സാക്ഷരത മിഷൻ അധ്യക്ഷ എ ജി ഒലീനയ്ക്ക് പുസ്തകം കൈമാറി കൊണ്ട് പ്രകാശനം നിർവഹിച്ചു. മാധ്യമപ്രവർത്തകൻ പ്രദീപ് പനങ്ങാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ കവി ഡോ ഐറിസ് കൊയ്ലിയോ പുസ്തകം പരിചയപ്പെടുത്തി. സഹജീവിതത്തിന്റെ തീഷ്ണത പങ്കുവെയ്ക്കുന്ന കവിതകളാണ് ‘തിരിച്ചുവരാത്ത യാത്രക്കാരിൽ ചിലർ’. ചിന്ത പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ചിന്ത പബ്ലിക്കേഷൻസ്സബ് എഡിറ്റർ കബനി ബി ഗീത സ്വാഗതം ആശംസിച്ച പരിപാടിയിൽ കേരള സർവകലാശാല സെനറ്റംഗം അജയ് ഡി എൻ, കേരള സെയിൽസ് ടാക്സ് അപ്പലെറ്റ് ട്രൈബ്യൂണൽ അഡീഷണൽ സെക്രട്ടറി സിന്ധു വാസുദേവൻ എന്നിവർ സംസാരിച്ചു. മീര അശോക്, മിനി എസ്കെ, ജയ ജി നായർ എന്നിവർ കവിതാവതരണം നടത്തി. പുസ്തകത്തിന്റെ രചയിതാവ് അജി ദേവയാനി മറുമൊഴി നൽകി