ആറ്റിങ്ങലിൽ ഹരിതകർമസേന അംഗങ്ങൾക്ക് ആദരവും, യൂണിഫോം, സുരക്ഷ ഉപകരണങ്ങൾ വിതരണവും

IMG-20240125-WA0065

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ ഹരിതകർമസേന അംഗങ്ങൾക്ക് പ്രവർത്തനമികവിന്റെ ആദരവും യൂണിഫോം, സുരക്ഷ ഉപകരണങ്ങൾ എന്നിവയുടെ വിതരണവും നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് ചെയർപേഴ്സൺ അഡ്വ എസ് കുമാരി നിർവഹിച്ചു.

മികച്ച പ്രവർത്തനം കാഴ്ചവച്ച 6 വാർഡിലെ 10 ഹരിത കർമസേന അംഗങ്ങൾക്ക് 1000 രൂപ വീതം ഇൻസെന്റീവ് നൽകുകയും 80 ഹരിതകർമസേന അംഗങ്ങൾക്ക് യൂണിഫോമും സുരക്ഷ ഉപകരണങ്ങളായ ഗം ബൂട് ,മാസ്ക്,ഗ്ലൗസ്, ഫസ്റ്റ് എയ്ഡ് ബോക്സ്‌, ഹാൻഡ് വാഷ്, സാനിറ്റയിസർ എന്നിവ വിതരണം ചെയ്തു.

13 ആം വാർഡിലെ സംഗീത, ഷാനി, 23 ആം വാർഡിലെ രാജി ആർ കെ, ഷീല, 30 ആം വാർഡിലെ ദീപ, സരള, 11 ആം വാർഡിലെ ഷിജി എസ്എസ്, ബേബി കെ, 24 ആം വാർഡിലെ സന്ധ്യ ദേവി, 25ആം വാർഡിലെ ശ്യാമള എസ്  എന്നിവർക്കാണ്  മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് ആദരവ് നൽകിയത്. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, നഗരസഭ കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!