Search
Close this search box.

കാമ്പസുകളിലും ഇനി കാടുകൾ വളരും

IMG-20240126-WA0035

കേരള സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പസുകളിൽ ചെറുകാടു കൾ വച്ച് പിടിപ്പിക്കുവാൻ തീരുമാനിച്ചു..

സർവകലാശാലയുടെ കീഴിൽ
സ്ഥല സൗകര്യമുള്ള ക്യാമ്പസുകളിലാണ് ചെറു കാടു കൾ വച്ചു പിടിപ്പിക്കുവാൻ സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ക്യാമ്പ് തീരുമാനിച്ചത്.”അവനി ” എന്ന പേരിൽ തിരുവനന്തപുരത്തെ കല്ലാറിലും പൊന്മുടിയിലുമായിട്ടാണ് രണ്ടുദിവസം നീണ്ടു നിൽക്കുന്ന പരിസ്ഥിതി ക്യാമ്പ് സർവകലാശാല യൂണിയൻ സംഘടിപ്പിച്ചത്.

കല്ലാറിൽ ക്യാമ്പ് അഡ്വ.ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കേരള സർവ്വകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ അധ്യക്ഷനായിരുന്നു .. കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ
അഭിനവ്.എസ് സ്വാഗതം നേർന്നു .
സർവകലാശാല രജിസ്റ്റർ ഡോ. കെ എസ് അനിൽകുമാർ, സെനറ്റ് അംഗം ആസിഫ് എന്നിവർ ആശംസകൾ അർപ്പിച്ചു യൂണിയൻ ജോ. സെക്രട്ടറി അനാമിക യോഗത്തിന് നന്ദിയും രേഖപ്പെടുത്തി.

രണ്ടു ദിവസത്തെ ക്യാമ്പിൽ കടലിനും വാനത്തിനുമിടയിൽ എന്ന വിഷയത്തെ പറ്റി
കുറിഞ്ചിലക്കോട് ബാലചന്ദ്രനും, ഷൈജു അലക്സും, അഗസ്ത്യാർകൂട താഴ്‌വരയിലെ മനുഷ്യർ എന്ന വിഷയത്തെപ്പറ്റി ഷിനിലാൽ, നല്ല വെള്ളം വേണം നല്ല വായു വേണം എന്ന വിഷയത്തെ പറ്റി ജയചന്ദ്രൻ കടമ്പനാടും
ക്ലാസ്സുകൾ നയിച്ചു.

സമാപന സമ്മേളനം വെള്ളനാട്
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. തുടർന്ന് മൺപാട്ടോടുകൂടി രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സമാപിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!