കടവിള – കട്ടപ്പറമ്പ് പിഎംജിഎസ്. വൈ റോഡ് ഉടൻ പൂർത്തിയാക്കും- അഡ്വ. അടൂർ പ്രകാശ്. എം. പി

IMG-20240127-WA0024

കടവിള -കട്ടപറമ്പ് പി എം ജി എസ് വൈ റോഡ് ആദ്യ റീച്ചിന്റെ പണി 2024 ഫെബ്രുവരി 15 നകം പൂർത്തിയാക്കുമെന്ന് അഡ്വ.അടൂർ പ്രകാശ് എം പി പറഞ്ഞു.

പണി നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുടങ്ങിക്കിടന്ന റോഡിന്റെ പണി പൂർത്തീകരിക്കുവാൻ എം.പി വിളിച്ചുചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും റസിഡൻസ് ഭാരവാഹികളുടെയും നാട്ടുകാരുടെയും യോഗത്തിലാണ് തീരുമാനമായത്. പണി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളിൽ ഉയർന്ന പരാതി പരിഹരിക്കുന്നതിന് വേണ്ടിയാണ് എം.പി യോഗം വിളിച്ചുചേർത്തത്.

എം.പി വിളിച്ച് ചേർത്ത ചർച്ചയിൽ ഈ റോഡിന്റെ ആദ്യ റീച് ഫെബ്രുവരി 15 നകം പൂർത്തിയാക്കാം എന്നും രണ്ടാമത്തെ റീച് പൈപ്പ് ലൈൻ പുനസ്ഥാപിക്കുന്നത് അനുസരിച്ച് പ്രവർത്തികൾ പൂർത്തിയാക്കാമെന്നും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും മുന്നിൽ വച്ച് കരാറുകാരൻ എം. പി യ്ക്ക് ഉറപ്പു നൽകി. പ്രവർത്തികൾ ആരംഭിച്ച് പ്രതികൂലമായ കാലാവസ്ഥയും മറ്റു ചില സാങ്കേതിക കാരണങ്ങളും കൊണ്ടാണ് പ്രവർത്തി പൂർത്തിയാക്കാൻ കഴിയാതിരുന്നത് എന്ന് യോഗത്തിൽ കരാറുകാരൻ അഭിപ്രായപ്പെട്ടു. ഇനി കാലതാമസം വരാതെ എത്രയും പെട്ടെന്ന് റോഡിന്റെ പണി പൂർത്തിയാക്കും എന്ന് കരാറുകാരൻ ഉറപ്പു നൽകിയതായി എം. പി
അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!