Search
Close this search box.

ബജറ്റ് – അടുത്ത വര്‍ഷത്തെ കേരളീയം പരിപാടിക്ക് പത്തു കോടി

images (24)

അടുത്ത വര്‍ഷത്തെ കേരളീയം പരിപാടിക്കായി ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് ഫീച്ചറുകളും മറ്റു തയ്യാറാക്കുന്നവർക്ക് പ്രോത്സാഹന സമ്മാനത്തിനായി പത്ത് ലക്ഷം രൂപയും നീക്കിവെച്ചതായി ധനമന്ത്രി നിയമസഭയിലെ ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.

‘കേരള പിറവിയോടനുബന്ധിച്ച് വർഷംതോറും സംഘടിപ്പിക്കാൻ നിശ്ചയിച്ച കേരളീയം ഒരു മറുമരുന്നാണ്. കേരളീയം നാടിന്റെ നന്മകളെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ നേട്ടങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം പോരായ്മകൾ പരിഹരിച്ച് മുന്നോട്ട്പോകാനുള്ള വഴികളെ കുറിച്ചും കേരളീയം ചർച്ച ചെയ്യും. ഡൽഹി അന്താരാഷ്ട്ര വ്യാപാരമേളയുടെ മാതൃകയിൽ വ്യവസായ വാണിജ്യ പ്രദർശനങ്ങൾ കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. അടുത്ത വർഷത്തെ കേരളീയം പരിപാടിക്കായി പത്ത് കോടി രൂപ നീക്കിവെക്കുന്നു. കേരളത്തിന്റെ നേട്ടങ്ങളേയും നന്മകളേയുംകുറിച്ച് പഠനങ്ങളും ഫീച്ചറുകളും വീഡിയോകളും ചെയ്യുന്നവർക്ക് പ്രോത്സാഹന സമ്മാനം നൽകുന്നതായി പത്ത് ലക്ഷം രൂപയും നീക്കിവെക്കുന്നു’ കെ.എൻ.ബാലഗോപാൽ പറഞ്ഞു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!