തിരുവനന്തപുരം ജില്ലയിൽ ആദ്യമായി ഒറ്റൂർ ഗ്രാമ പഞ്ചായത്തിൽ പെണ്ണിടം പദ്ധതി ആരംഭിച്ചു. ഒഎസ് അംബിക എംഎ ൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി ജോയി എംഎൽഎ വിശിഷ്‌ട വ്യക്തികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ബീന അധ്യക്ഷയായി. സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സ്ത്രീകളുടെ സുരക്ഷയും ആരോഗ്യവും തൊഴിലും സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണ് പെണ്ണിടം. തൊഴിൽ പരിശീലനം, വായനഇടം, വിനോദ ഇടം, അത്യാവശ്യം താമ സിക്കുന്നതിനുള്ള സൗകര്യം മുത ലായവ പെണ്ണിടത്തിൽ ഒരുക്കിയി ട്ടുണ്ട്. ഒറ്റൂർ പഞ്ചായത്തിൽ ജനിച്ചു സർക്കാർ സ്കൂളുകളിൽ പഠിച്ച് ഉന്നത പദവികളിൽ എത്തിച്ചേർ ന്ന വിശിഷ്ട വ്യക്തികളെ വി ജോയി എംഎൽഎ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. ഐഎസ്ആർഒ എൻജിനിയർ കൃഷ്ണകുമാർ, എയർ ഇന്ത്യ പൈലറ്റ് പ്രസിജ ജയപ്രകാശ്, ഇന്ത്യൻ വനിതാ വോളിബോൾ മുൻക്യാപ്റ്റൻ അശ്വനി എസ് കുമാർ എന്നിവർ പഞ്ചായത്തിൻ്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻ്റ് എൻ ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനി, പഞ്ചായത്തി ലെ സ്ഥിരംസമിതി അംഗങ്ങളായ ഒലിജ, വി സത്യബാബു, ഡി രാഗിണി, മെമ്പർമാരായ ലളിതാംബിക, ഷാൻ, ഷിബി അസിസ്റ്റന്റ്റ് സെക്രട്ടറി ഗോപകുമാർ എന്നി വർ സംസാരിച്ചു. തുടർന്ന് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളും ഹരിതകർമ സേനാംഗങ്ങളും അങ്കണവാടി ജീവനക്കാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.