ആറ്റിങ്ങൽ : രാത്രി സർവീസ് ഒഴിവാക്കുന്ന ബസ്സുകൾ കാരണം യാത്രക്കാർ ബുദ്ധിമുട്ടുന്നു. ആറ്റിങ്ങൽ നിന്നും കൊടുവഴന്നൂർ വഴി കാരേറ്റ് ഭാഗത്തേക്ക് രാത്രി ആയാൽ ബസ് ഇല്ലെന്ന് യാത്രക്കാരുടെ പരാതി. കോവിഡ് കാലത്തിനു മുൻപ് സർവീസ് നടത്തിയിരുന്ന ബസുകൾ കോവിഡ് പ്രതിസന്ധി കഴിഞ്ഞിട്ടും രാത്രി സർവീസുകൾ ഒഴിവാക്കുന്നു.
വൈകുന്നേരം 7:40 ന് ആറ്റിങ്ങൽ നിന്നും ആർകെവി എന്ന കാരേറ്റ് ബസ് പോയാൽ പിന്നെ സർവീസ് ഇല്ല. 07:40 കഴിഞ്ഞാൽ 4 ബസ് ന് കാരേറ്റ് ലേയ്ക്ക് പെർമിറ്റ് ഉണ്ടെങ്കിലും 1 ബസ് മാത്രമേ സർവീസ് നടത്തുന്നുള്ളു എന്നും ആ ബസും പല ദിവസങ്ങളിലും സർവീസ് നടത്തുന്നില്ലെന്നുമാണ് പരാതി. 7:55, 8:10, 8:15, 8:45 എന്നീ സമയങ്ങളിൽ ബസ്സുകൾ സർവീസ് നടത്താൻ പെർമിറ്റ് എടുത്തിട്ടുണ്ടെങ്കിലും കൃത്യമായി സർവീസ് നടത്തുന്നില്ലെന്നാണ് ആക്ഷേപം. വിവിധ സ്ഥലങ്ങളിൽ നിന്ന് ജോലി കഴിഞ്ഞു വീടുകളിലേക്ക് എത്തുന്ന യാത്രക്കാർ നഗരൂർ ഇറങ്ങി ഓട്ടോ മാർഗം വീടുകളിൽ എത്തേണ്ട അവസ്ഥയാണ്. കൂലി പണിക്ക് പോയിവരുന്നവർക്ക് കിട്ടുന്ന കൂലി ഓട്ടോയ്ക്ക് കൊടുക്കാനെ ഉള്ളൂ എന്ന് യാത്രക്കാർ പറയുന്നു.