ബഡ്ഡിംഗ് റൈറ്റേഴ്സുമായി ബന്ധപ്പെട്ട് അധ്യാപകർക്കുള്ള ഏകദിന ഓറിയന്റേഷൻ ക്ലാസ്സ് ആറ്റിങ്ങൽ ബിആർസിയിൽ സംഘടിപ്പിച്ചു. ആറ്റിങ്ങൽ എഇഒ വിജയകുമാരൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ട്രെയിനർ ബിനു സ്വാഗതവും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ഉദ്ഘാടനം നിർവഹിച്ചു. ബഡ്ഡിംഗ് റൈറ്റേഴ്സ് ചാർജുള്ള കോഡിനേറ്റർ കൃഷ്ണ നന്ദി പറഞ്ഞു. അധ്യാപകർ കൊണ്ടുവന്ന പുസ്തകം പരിചയത്തിലൂടെ അധ്യാപകർ പരിചയപ്പെട്ടു.അധ്യാപകർ കൊണ്ടുവന്ന പുസ്തകങ്ങൾ ലിസ്റ്റ് ആക്കുകയും . പ്രദർശിപ്പിക്കുകയും ചെയ്തു.വായനയുടെ ആഴങ്ങളിലേക്ക് സർഗാത്മകത, വായനയിലേക്ക്കുട്ടിയെ എങ്ങനെ നയിക്കാം.വായനക്കുറിപ്പ് ആസ്വാദനക്കുറിപ്പ് എന്നിവയെ കുറിച്ചുള്ളസെഷനിലൂടെ ചർച്ചകൾ നടന്നു.തുടർന്ന് വിദ്യാലയങ്ങളിൽ ചെയ്യേണ്ട പ്രവർത്തനങ്ങളിലൂടെ സെഷനുകൾ അവസാനിച്ചു.തുടർന്ന് അധ്യാപകർ കൊണ്ടുവന്ന വായനക്കുറിപ്പുകൾ ഉൾപ്പെടുത്തി പതിപ്പ് തയ്യാറാക്കി സമാപന സമ്മേളനത്തിൽ ബിപിസി പതിപ്പ്പ്രകാശനം ചെയ്തു. അധ്യാപകരുടെ റിവ്യൂ യിൻ നിന്നും വിദ്യാലയങ്ങളിൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി എങ്ങനെ നടത്താമെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു എന്നും അധ്യായനവർഷത്തിന്റെ ആരംഭത്തിൽ തന്നെ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ തുടങ്ങണമെന്നും അഭിപ്രായപ്പെട്ടു. ട്രെയിനർബിനു കെ, സിആർസി കോർഡിനേറ്റർ കൃഷ്ണ എന്നിവർ ആർപിമാരായിരുന്നു.