ആറ്റിങ്ങലിൽ കക്കൂസ് മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്കു വേണ്ടി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു

IMG-20240213-WA0035

ആറ്റിങ്ങൽ : നഗരസഭാ പരിധിയിൽ സെപ്റ്റേജ് മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് 15.02.2024 വ്യാഴാഴ്ച്ച രാവിലെ സംഘടിപ്പിക്കുന്ന സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പിൽ പങ്കെടുക്കാം. നഗരസഭാ മിനി കോൺഫറൻസ് ഹാളിൽ രാവിലെ 11 മണി മുതൽ 3 മണി വരെയായിരിക്കും രെജിസ്ട്രേഷൻ നടക്കുന്നത്. നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിട്ടേ ഷൻ എക്കോ സിസ്റ്റം (NAMASTE) സ്കീമിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കക്കൂസ് മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, തൊഴിൽ സുരക്ഷിതത്വം, എന്നിവ ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രെജിസ്ടർ ചെയ്യാനെത്തുന്നവർ ആധാർ കാർഡിൻ്റെയും, ബാങ്ക് പാസ് ബുക്കിൻ്റെയും അസൽ രേഖകളും പകർപ്പുമായി നേരിട്ട് എത്തേണ്ടതാണെന്ന് സെക്രട്ടറി കെ.എസ്.അരുൺ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!