വിതുര സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് പി.റ്റി.എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന വിവിധ മാതൃകാ പദ്ധതികളെക്കുറിച്ച് പഠിക്കാനും കുട്ടികളുമായി സംവദിക്കാനും ഹൈദരാബാദ് സർദാർ വല്ലഭ് ഭായ് പട്ടേൽ ദേശീയ പോലീസ് അക്കാദമിയിൽ നിന്നുള്ള 31 ഐ.പി.എസുകാരുടെ സംഘം വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂൾ സന്ദർശിച്ചു.സ്‌കൂളിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന കുട്ടിപ്പള്ളിക്കൂടം പദ്ധതി , ഓണസ്റ്റി ഷോപ് , സ്‌കിൽ ഹബ് , ഇംഗ്‌ളീഷ് ബാസ്കറ്റ് , ജീവകാരുണ്യ പ്രവർത്തങ്ങൾ , സ്‌കൂൾ റേഡിയോ , പുസ്തക തൊട്ടിൽ , അക്ഷര ദീപ്തി തുടങ്ങി വിവിധ പദ്ധതികളെ കുറിച്ച് സീനിയർ കേഡറ്റ് പൂജ പി നായർ വിശദീകരിച്ചു.സ്‌കൂളിന്റെ അച്ചടക്കം , അക്കാദമിക നിലവാരം , ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ എസ്.പി.സി.പദ്ധതി വഹിക്കുന്ന പങ്കിനെപ്പറ്റി സ്‌കൂൾ അധികൃതർ വിശദീകരിച്ചു.പി.റ്റി.എ പ്രസിഡന്റ് ആർ.രവിബാലൻ , വൈസ് പ്രിൻസിപ്പൽ സിന്ധു ദേവി റ്റി.എസ് , എസ്.എം.സി.സി ചെയർമാൻ എ.സുരേന്ദ്രൻ ,എസ്.പി.സി ഉദ്യോഗസ്ഥരായ അൻവർ കെ , പ്രിയ ഐ.വി.നായർ , രാഹുൽ , ആൻസി എന്നിവർ ചേർന്ന് സ്വീകരിച്ചു.കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.രണ്ടു വർഷത്തിനിടെ 101 ഐ.പി.എസ്.ഉദ്യോഗസ്ഥരാണ് വിതുര സ്കൂളിന്റെ മികവ് മനസ്സിലാക്കാൻ സ്‌കൂളിൽ എത്തിയത്.