മുതലപ്പൊഴി അഴിമുഖ ചാലിലെ മണൽ അടിയന്തരമായി നീക്കണമെന്നാവിശ്യപ്പെട്ടുകൊണ്ടാണ് സി.ഐ.ടി.യു മത്സ്യതൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ മുതലപ്പൊഴി താഴംപള്ളി ഹാർബർ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക്
മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടിയുടെ ഉൽഘാടനം സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് ആർ രാമു നിർവ്വഹിച്ചു.
ഡ്രഡ്ജർ എത്തിച്ച് അഴിമുഖത്തെ മണ്ണൽ നീക്കം വേഗത്തിലാക്കുക, അദാനി ഗ്രൂപ്പ് കൈവശപ്പെടുത്തിയ തീരം പൂർവ്വസ്ഥിതിയിലാക്കുക, വാർഫ് നിർമ്മാണത്തിനായി പൊളിച്ച പുലിമുട്ട് പുനർനിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ്ണ സംഘടിപ്പിച്ചത്.
മത്സ്യതൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് നജീബ് തോപ്പിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ്, മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി പയസ്, മത്സ് തൊഴിലാളി യൂൻ ജില്ലാ സെക്രട്ടറി ആർ ജാറാൾഡ്, CITU ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, അഞ്ചുതെങ്ങ് ലോക്കൽ സെക്രട്ടറി എസ് പ്രവീൺചന്ദ്ര, മത്സ്യതൊഴിലാളി യൂണിയൻ സെക്രട്ടറി കിരൺ ജോസഫ്, മത്സാ തൊഴിലാളി ഏരിയ അംഗം എ.ആർ നജീബ്, രാജൻ താഴംപള്ളി, നൗഫൽ അലി, എം.എസ് ഇഖ്ബാൽ, അനസ്, സുൾഫിക്കർ
തുടങ്ങിയവർ നേതൃത്വം നൽകി.