ശാർക്കര പൊങ്കാലയുടെ ഭാഗമായി ചിറ്റയിൻകീഴ് ഗതാഗത നിയന്ത്രണം. ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് മേൽപ്പാലനിർമ്മാണവുമായി ബന്ധപ്പെട്ട് റെയിൽവേ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാൽ പൊങ്കാല സമർപ്പണവും വാഹന /കാൽനട ഗതാഗതവും സുഗമമായി നടക്കുന്നതിനായി അന്നേ ദിവസം പുലർച്ചെ മൂന്നു മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
▪️ക്രമീകരണങ്ങൾ ഇങ്ങനെ.
• ശാർക്കര റയിൽവേ ഗേറ്റിനപ്പുറത്തെയ്ക്ക് വാഹനങ്ങൾ കടത്തി വിടുന്നതല്ല
• മഞ്ചാടിമൂട് റയിൽവേ ഗേറ്റ് കടന്ന് വാഹന ഗതാഗതം ഉണ്ടായിരിക്കുന്നതല്ല
• വലിയകട ജങ്ഷൻ മുതൽ ശാർക്കര വരെ വൺവേ ആയിരിക്കും.
• വലിയകട /മഞ്ചാടിമൂട് ഭാഗത്തു നിന്നും പൊങ്കാല സമർപ്പിക്കാൻ ഉള്ള ആളുകളുമായി വരുന്ന വാഹനങ്ങൾ ശാർക്കര ബൈപ്പാസിൽ ആളുകളെ ഇറക്കി കോളിച്ചിറ / അഴൂർ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
• ശാർക്കര മഞ്ചാടിമൂട് ബൈപ്പാസിൽ ഇടതു വശം ചേർന്ന് ഒറ്റവരി പാർക്കിംഗ് അനുവദിക്കുന്നതാണ്.
• പണ്ടകശാലമുതൽ ശാർക്കര അമ്പലം വരെ വാഹന ഗതാഗതം ഉണ്ടായിരിക്കുന്നതല്ല.
• ബീച്ച് റോഡിൽ പണ്ടകശാലമുതൽ ഇടതു വശം ചേർന്ന് ഒറ്റവരി പാർക്കിംഗ് അനുവദിക്കുന്നതാണ്.
.കടകം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രറോഡിൽ പ്രവേശിക്കാതെ വലത്തോട്ടു തിരിഞ്ഞു മഞ്ചാടി മൂട് റയിൽവേ ഗേറ്റിൽ കൂടി അഴൂർ/കോളിച്ചിറ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
• അഴൂർ ഭാഗത്ത് നിന്നും പൊങ്കാല അർപ്പിക്കാൻ വരുന്ന വാഹനങ്ങൾ മഞ്ചാടിമൂട് മഹാദേവക്ഷേത്രത്തിനു സമീപം ആളുകളെ ഇറക്കി കോളിച്ചിറ ഭാഗത്തെയ്ക്ക് പോകേണ്ടതാണ്.
• മഞ്ചാടിമൂട് മുതൽ കോളിച്ചിറ റൂട്ടിൽ വൺവേ ആയിരിക്കും
• കടയ്ക്കാവൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പണ്ടകശാലയിൽ ഗതാഗതം അവസാനിപ്പിക്കേണ്ടതാണ്.
• ശാർക്കര ക്ഷേത്രത്തിനു ചുറ്റുംമുള്ള റോഡിൽ പണ്ടകശാല വരെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല. അപ്രകാരം പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ചു നീക്കം ചെയ്യുന്നതായിരിക്കും.