ആറ്റിങ്ങലിൽ സെപ്റ്റേജ് മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്കു വേണ്ടി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

IMG-20240215-WA0007

ആറ്റിങ്ങൽ : നഗരസഭാ പരിധിയിൽ കക്കൂസ് മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്കു വേണ്ടി സംഘടിപ്പിച്ച സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിട്ടേഷൻ എക്കോ സിസ്റ്റം എന്ന സ്കീമിൻ്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ കക്കൂസ് മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 15 തൊഴിലാളികൾ പങ്കെടുത്തു. ഇവരുടെ ക്ഷേമ പ്രവർത്തനങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, തൊഴിൽ സുരക്ഷിതത്വം, എന്നിവ ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചെയർപേഴ്സൺ അറിയിച്ചു. നഗരസഭ മിനി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ രവികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് റാഫി, സെലീന തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!