കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം കിളിമാനൂർ ബിആർസിയുടെ നേതൃത്വത്തിൽ വിഭിന്നശേഷി കുട്ടികൾക്കായുള്ള സഹായ ഉപകരണ വിതരണം കിളിമാനൂർ ബി ആർ സി ഹാളിൽ വച്ച് ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു.ആർ ആർ വി ബോ യിസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാന് ഇലക്ട്രിക് വീൽചെയർ ആണ് നൽകി യത്. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ നവാസ്കെ അധ്യക്ഷത വഹിച്ചു. സി ആർ സി കോഡിനേറ്ററും ഐഇ ഡിസി ഇൻ ചാർജ്ജും ആയ സ്മിത പി കെ സ്വാഗതം പറഞ്ഞു. ജില്ലാ പ്രോഗ്രാം ഓഫീസർ ജവാദ് എസ് പദ്ധതി വിശദീകരണം നടത്തി. ഇലക്ട്രിക്ക് വീൽ ചെയർ, അഡൾറ്റ് വീൽചെയർ, റോളെ റ്റർ ഉൾപ്പെടെ വിവിധതരം സഹായ ഉപകരണങ്ങളാണ് കുട്ടികൾക്കായി അനുവദിച്ചിരിക്കുന്നത്. മെഡിക്കൽ ക്യാമ്പ് വഴി കണ്ടെത്തിയ 31 കുട്ടികൾക്കാണ് ഈ വർഷം സഹായ ഉപകരണങ്ങൾ നൽകുന്നത്.ആർ ആർ വിബിവി എച്ച് എസ് എസ് പ്രിൻസിപ്പൽ നിസാം പി, പ്രഥമ അധ്യാപകൻ വേണു ജി പോറ്റി, ബി ആർ സി ട്രെയിനർ വിനോദ് റ്റി, പ്രഥമ അധ്യാപിക പി ലേഖ കുമാരി എന്നിവർ സംസാരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷാമില എം നന്ദി രേഖപ്പെടുത്തി.