ആറ്റിങ്ങൽ നിവാസികളുടെ മികച്ച സഹകരണമാണ് സ്വയംവര സിൽക്സിന്റെ പ്രചോദനം

eiQULIB24987

സ്വയംവര സിൽക്‌സ് എന്ന് കേൾക്കുമ്പോൾ ആറ്റിങ്ങൽ നിവാസികൾക്ക് എന്നും ഒരു ആവേശമാണ്. കാരണം അവർക്ക് എന്നും മികച്ചത് മാത്രം നൽകുന്ന അവരുടെ പ്രിയപ്പെട്ട വസ്ത്രാലയം, അതാണ് സ്വയംവര സിൽക്‌സ്. രണ്ടു പതിറ്റാണ്ടു മുൻപ് ആറ്റിങ്ങലിലേക്ക് വരുമ്പോൾ അന്ന് മുതൽ സ്വയംവരയുടെ വളർച്ചയ്‌ക്കൊപ്പം സഞ്ചരിച്ചവരാണ് ആറ്റിങ്ങൽ പ്രദേശവാസികൾ.

1995ൽ മൈസെൽഫ് ഫാഷൻ എന്ന പേരിൽ ആരംഭിച്ച സ്ഥാപനം പിന്നീട് വൻ സ്വീകാര്യതയോടെ സ്വയംവര സിൽക്‌സ് എന്ന പേരിലേക്ക് മാറി. അന്ന് സിനിമാ താരം ജയറാം ഉദ്‌ഘാടനത്തിന് തിരി കൊളുത്തി. സ്വയംവരയുടെ രണ്ടാമത്തെ ശാഖ വർക്കലയിൽ കാവ്യാ മാധവനും വിജയ് യേശുദാസും ആഘോഷാന്തരീക്ഷത്തിൽ ഉദ്ഘാടനം ചെയ്തു. പിന്നീട് വൻ വസ്ത്ര ശേഖരങ്ങളുടെ കലവറയായി ആറ്റിങ്ങലിൽ നവീകരിച്ച ഷോറൂം ജനപ്രിയ താരങ്ങളായ ഇഷ തൽവാറും, മുകേഷും, സിദ്ദിഖും അതിഥികളായെത്തി പുതിയൊരു തുടക്കത്തിന് പ്രാരംഭം കുറിച്ചു. മാത്രമല്ല വർക്കലയിൽ സ്വയംവര സിൽക്‌സ് ആൻഡ് സാരീസ് വിപുലമായ വസ്ത്രങ്ങളുമായി വലിയ ഷോറൂമാക്കി, അതിന് ഫഹദ് ഫാസിൽ തിരി തെളിച്ചു.

ജനങ്ങളുടെ വസ്ത്ര സങ്കല്പ്പങ്ങൾ സ്വയംവര തിരിച്ചറിയുകയും അവർക്ക് വേണ്ടത് എന്താണോ അത് നൽകാനും കഴിഞ്ഞു. പോക്കറ്റ് കാലിയാവാതെ കുടുംബ സമേതം വസ്ത്രങ്ങൾ വാങ്ങാൻ വന്ന ഓരോ ആറ്റിങ്ങൽ നിവാസിക്കും അങ്ങനെ സ്വയംവര ഫസ്റ്റ് ഓപ്ഷൻ ആയി മാറി. അതോടൊപ്പം ആറ്റിങ്ങലിന്റെ പേര് ലോകമെമ്പാടും എഴുതി കാണിക്കാൻ തുടങ്ങി. അതും ആറ്റിങ്ങലുകാർക്ക് ഒരു അഭിമാനമായി മാറി. നിയന്ത്രണങ്ങളില്ലാതെ വമ്പൻ രീതിയിൽ പരസ്യം ചെയ്യുന്ന സ്വയംവര സിൽക്സിന്റെ പേരിനൊപ്പം ‘ആറ്റിങ്ങൽ’ എന്നും ചേർന്ന് നിന്നു. അത് ആറ്റിങ്ങലും സ്വയംവരയും തമ്മിലുള്ള വിശ്വാസത്തിന്റെ അടയാളം കൂടിയാണ്. ആറ്റിങ്ങലിലെ വസ്ത്രാലയങ്ങൾ കേൾക്കുമ്പോൾ ആറ്റിങ്ങലുകാർ ആദ്യം എണ്ണുന്നത് സ്വയംവര സിൽക്‌സാണ്. അത് മറ്റൊന്നും കൊണ്ടല്ല ഗുണമോ മെച്ചം തുകയോ തുച്ഛം എന്ന നിലയ്ക്കാണ്. ഇന്ന് സ്വയംവര സിൽക്‌സും അവിടെയുള്ള ഓരോരുത്തരും ആറ്റിങ്ങൽ നിവാസിക്ക് അവരുടെ ഹൃദയത്തിൽ പതിഞ്ഞ മായ്ക്കാനാവാത്ത മുഖമാണ്. സ്വയംവര എന്താണെന്ന് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും മറ്റു ജില്ലക്കാർ പോലും സ്വയംവരയിലേക്ക് വരാനും കാരണമായത് ഈ ആറ്റിങ്ങലുകാർ തന്നെ. നല്ലതിനെ നല്ലതായി അംഗീകരിക്കാനും അത് മറ്റുള്ളവർക്ക് കൂടി ഉപയോഗപ്പെടുത്താനുമുള്ള നല്ല മനസ്സ് അത് ഈ ആറ്റിങ്ങൽകാരുടെ കൂടെപ്പിറപ്പാണ്. വാമൊഴിയിലൂടെ സ്വയംവരയുടെ ഗുണഗണങ്ങൾ ഒരായിരം ജനങ്ങളിലേക്ക് എത്തിച്ച അവരാണ് യഥാർത്ഥത്തിൽ സ്വയംവരയുടെ വിജയത്തിന് പിന്നിൽ. ഏതു ആഘോഷം വന്നാലും അവർക്ക് സമ്മാനങ്ങൾ നൽകുന്ന അവർക്കൊപ്പം നിൽക്കുന്ന സ്വയംവര അവർക്ക് എന്നും പ്രിയപ്പെട്ടതാണ്. സ്വയംവരയ്ക്കും ആറ്റിങ്ങലിനോട് ഒരിക്കലും ഒടുങ്ങാത്ത ആവേശമാണ്.

വിജയഗാഥ പാടി മുന്നോട്ട് നീങ്ങുമ്പോൾ ആറ്റിങ്ങലിന്റെ ഉറച്ച പിന്തുണ എന്നും സ്വയംവരയ്ക്ക് ഒരു പ്രോത്സാഹനമാണ്. ഏറ്റവും കുറഞ്ഞ വിലയിൽ ഉയർന്ന ഗുണമേന്മയുള്ള വസ്ത്രം അതാണ് സ്വയംവരയുടെ വിജയ മന്ത്രം. അത് തന്നെയാണ് ചെറിയ പട്ടണങ്ങളിൽ നിന്ന് വലിയ നഗരങ്ങളിലേക്ക് സ്വയംവരയുടെ നിറം പകരുന്നത്. മാറ്റുരയ്ക്കാനാവാത്ത ആത്മബന്ധം അതാണ് ഉപഭോക്താക്കളും സ്വയംവരയും എന്നും കാത്തു സൂക്ഷിക്കുന്നത്. പുതിയ ഷോറൂം കൊച്ചിയിൽ ആരംഭിക്കുമ്പോൾ ആറ്റിങ്ങൽ വർക്കല നിവാസികൾക്കും സ്വയംവരയുടെ പ്രിയപ്പെട്ട എല്ലാ ഉപഭോക്താക്കൾക്കും സ്വയംവര സിൽക്‌സ് ഹൃദയം നിറഞ്ഞ നന്ദി പറയുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!