നിങ്ങളുടെ ആശയം എങ്ങനെ ഒരു സംരംഭമാക്കാം, അതിന് സർക്കാർ സഹായങ്ങൾ ( ലോൺ, സബ്‌സിഡി ) എന്തൊക്കെ ലഭിക്കും, എത്ര ശതമാനം ആനുകൂല്യങ്ങൾ ലഭിക്കും, മറ്റു സംരംഭക സഹായ പദ്ധതികൾ, വിവിധ ആനുകൂല്യങ്ങൾ എങ്ങനെ നിങ്ങൾക്ക് ലഭ്യമാകും എന്നറിയിക്കുവാൻ വേണ്ടി വ്യവസായ വാണിജ്യ വകുപ്പും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയും സംയുക്തമായി ഇതാ അവസരമൊരുക്കുന്നു.
ഫെബ്രുവരി 22 വ്യാഴാഴ്ച രാവിലെ 9:30 മണി മുതൽ കച്ചേരി നടയിലെ ലൈബ്രറി ഹാളിൽ വെച്ച് ഒരു ലോൺ ലൈസൻസ് സബ്‌സിഡി മേളയും എന്റെർപ്രണർഷിപ് ഫെസിലിറ്റേഷൻ ക്യാമ്പയിനും നടത്തുന്നു.
പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ സംരംഭകരായിട്ടുള്ളവർക്കും ഈ ശില്പശാലയിൽ പങ്കെടുക്കാവുന്നതാണ്. 10 ലക്ഷം വരെയുള്ള ഈടില്ലാത്ത വായ്‌പ്പകളും 35% വരെ സബ്‌സിഡി ലഭിക്കുന്ന വായ്പ്പകളെ കുറിച്ചുള്ള വിവരങ്ങളും, 75% വരെ സബ്‌സിഡി ലഭിക്കുന്ന നഗരസഭ സ്വയം തൊഴിൽ പദ്ധതിയുടെയും, 2022 മുതൽ ആരംഭിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് 4% പലിശയിൽ ലോൺ ലഭിക്കുന്ന പദ്ധതിയുടെയും എംഎസ് എംഇ ഇൻഷുറൻസ് എന്നിവയുടെയും വിശദാംശങ്ങൾ ലഭ്യമാകുന്നതാണ്. കൂടാതെ ആറ്റിങ്ങൽ മേഖലയിലെ എല്ലാ പ്രമുഖ ബാങ്ക് പ്രതിനിധികളുമായി സംവദിക്കാനും ലോൺ അപേക്ഷ നൽകുവാനുമുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
കൂടാതെ കേന്ദ്ര സർക്കാറിന്റെ ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കുള്ള ഉദ്യം രജിസ്ട്രേഷൻ, കേരള സർക്കാറിന്റെ കെ-സ്വിഫ്റ്റ് രജിസ്‌ട്രേഷൻ, 4 പ്രമുഖ പൊതുമേഖല ഇൻഷുറൻസ് കമ്പനികളിൽ നിന്നുമുള്ള എംഎസ്എംഇ ഇൻഷുറൻസ്, ഗവ സപ്പോർട്ടഡ് ഇ -കോമേഴ്‌സ് പോർട്ടൽ ആയ ഒഎൻഡിസിയിലേയ്ക്ക് ഉൽപ്പന്നങ്ങൾ ചേർക്കൽ എന്നിവ തികച്ചും സൗജന്യമായി മേളയിൽ വെച്ചു ചെയ്തു നൽകുന്നതാണ്. സംരംഭകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
തികച്ചും സൗജന്യമായ ക്യാമ്പയിനിലേയ്ക്കുള്ള നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കാനായി താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Praveena B, IEO, Attingal M- 9188050785
Sujith S, EDE- 7907668378
Amina T, EDE- 8848239416