Search
Close this search box.

കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്കൂൾ വാർഷികാഘോഷം

IMG-20240221-WA0015

കല്ലമ്പലം: കടമ്പാട്ടുകോണം എസ്.കെ.വി. ഹൈസ്കൂൾ വാർഷികാഘോഷം ‘തിളക്കം 2K24’ അഡ്വ.അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാല എം.എസ്.സി. പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയ പൂർവവിദ്യാർഥികളായ ലക്ഷ്മി എ.പി.,പാർവതി എ.പി. എന്നിവർക്കും മികച്ച പരിശീലനം നൽകി കുട്ടികളെ സംസ്ഥാന സ്കൂൾ കലോത്സവ നേട്ടത്തിലേക്ക് എത്തിച്ച അറബിക് അധ്യാപകൻ എ.റിയാസുദീൻ, ജില്ലാ – സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾ എന്നിവർക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് എ.വി.നാദർഷ അധ്യക്ഷത വഹിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് ബി.പി.മുരളി, ബി.പി.സി. നവാസ്.കെ., വാർഡ് മെമ്പർമാരായ സീമ.ജി.ആർ., റീന ഫസൽ, പ്രഥമാധ്യാപിക ലക്ഷ്മി വി. എസ്, എം.പി.ടി.എ പ്രസിഡൻ്റ് സുബീന.എ., സ്കൂൾ മാനേജർ ആർ. കെ.വിജയകുമാർ, സീനിയർ അസിസ്റ്റൻ്റ് ദീപ്തി.എസ്.എൽ, അധ്യാപകരായ ആർ.കെ.ദിലീപ് കുമാർ, ടി.ആർ. ഷാജു എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും മ്യൂസിക്കൽ കഫേയും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!