Search
Close this search box.

പാറയ്ക്കൽ വായനസംഘം മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ചു

IMG-20240223-WA0059

വെഞ്ഞാറമൂട് : പാറയ്ക്കൽ ഗവൺമെൻറ് യു.പി.എസിൽ പാറയ്ക്കൽ,വായനസംഘം മാതൃഭാഷാദിനാചരണവും 100 മത് പുസ്തക വായന അവതരണവും സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ ചടങ്ങിൽപി.ടി.എ.പ്രസിഡന്റ് അജിത് സിംഗ് അധ്യക്ഷനായി.

ചടങ്ങിൽ കണിയാപുരം ബി.പി.ഒ.ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, മാഗസിൻ പ്രകാശനം നിർവഹിച്ചു. എഴുത്തുകാൻ മനു ആലിയാട് ആശംസാ പ്രസംഗം നടത്തി. സ്കൂൾഹെഡ്മിസ്ട്രസ് ബിന്ദു സ്വാഗതവും അദ്ധ്യാപിക സൗമ്യ ചന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ രംഗങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികൾ തയ്യാറാക്കി അച്ചടിച്ച മാഗസിൻ, കൈയ്യെഴുത്ത് മാസിക എന്നിവയുടെ പ്രകാശനവും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!